Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.വി. തോമസിന് മാസം ലക്ഷം രൂപ ഓണറേറിയം; നാല് സ്റ്റാഫുകളേയും അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫിസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.
ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫിസ്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

