
പൂജപ്പുര ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഇന്നുമാത്രം ഏഴുമരണം
text_fieldsതിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. 72വയസായിരുന്നു. ആസ്മ രോഗിയായിരുന്ന മണികണ്ഠനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് മണികണ്ഠനായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 218 േപർക്കാണ്. കഴിഞ്ഞ ദിവസം 53 ഓളം പേർക്ക് ജയിലിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നുമാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ കോട്ടയം മെഡിക്കൽ കോളജിലും ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളജിലും വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ല ആശുപത്രിയിലും മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളജിലും കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണനും ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
