Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട് മോഷണ...

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവം: ഒരാൾ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവം: ഒരാൾ പിടിയിൽ
cancel

കോഴിക്കോട്: കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്. പന്‍വേലില്‍വെച്ച് ആ.ർ.പി.എഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ ചോദ്യംചെയ്തുവരികയാണ്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ സ​മ്പ​ർ​ക്ക​ക്രാ​ന്തി എ​ക്‌​സ്പ്ര​സി​ൽ എ​സ് വ​ൺ ക​മ്പാ​ർ​ട്‌​മെ​ന്റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന തൃ​ശൂ​ർ ത​ലോ​ർ വൈ​ക്കാ​ട​ൻ ജോ​സി​ന്റെ ഭാ​ര്യ അ​മ്മി​ണി​യെ (64) ട്രെ​യി​ൻ കോ​ഴി​ക്കോ​ട് സ്റ്റേ​ഷ​ൻ വി​ട്ട് ഫ്രാ​ൻ​സി​സ് റോ​ഡ് മേ​ൽ​പാ​ല​ത്തി​ന​ടു​ത്ത് എ​ത്താ​റാ​യ​പ്പോ​ൾ മോ​ഷ്ടാ​വ് ത​ള്ളി​യി​ട്ടെ​ന്നാ​ണ് പ​രാ​തി.

വാ​തി​ലി​നു സ​മീ​പം നി​ൽ​ക്കു​കയായിരുന്ന അ​മ്മി​ണി​യു​ടെ ബാ​ഗ് 35 വ​യ​സ്സു തോ​ന്നി​ക്കു​ന്ന​യാ​ൾ പി​ടി​ച്ചു പ​റി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത അ​മ്മി​ണി​യെ പു​റ​ത്തേ​ക്കു ച​വി​ട്ടി വീ​ഴ്ത്തി. മോ​ഷ്ടാ​വും പു​റ​ത്തേ​ക്കു വീ​ണി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സ് അ​റി​യ​ച്ച​ത​നു​സ​രി​ച്ച് യാ​ത്ര​ക്കാ​ര​ൻ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​വ​ർ​ച്ച ന​ട​ന്ന ട്രെ​യി​ൻ പു​റ​പ്പെ​ട്ട സ്‌​റ്റേ​ഷ​ൻ മു​ത​ലു​ള്ള സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധിച്ചിരുന്നു. പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ ആ​ക്ര​മി​ച്ച​യാ​ളു​ടെ മു​ഖം പൂ​ർ​ണ​മാ​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train robberytrain attack
News Summary - One in custody for pushed off woman from train at Calicut
Next Story