Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോരവീണ മണ്ണിന്​​...

ചോരവീണ മണ്ണിന്​​ നിത്യ​യൗവനം; പൂക്കോട്ടൂർ യുദ്ധത്തിന്​ നൂറു​ വയസ്സ്

text_fields
bookmark_border
ചോരവീണ മണ്ണിന്​​ നിത്യ​യൗവനം; പൂക്കോട്ടൂർ യുദ്ധത്തിന്​ നൂറു​ വയസ്സ്
cancel
camera_alt

പൂക്കോട്ടൂർ യുദ്ധ സ്​മാരക കവാടം

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നും മലബാർ വിപ്ലവത്തിലെ ഏറ്റവും രക്തരൂഷിത അധ്യായവുമായ 1921 ആഗസ്​റ്റ്​ 26ലെ പൂക്കോട്ടൂർ യുദ്ധത്തിന്​ നൂറു​ വയസ്സ്​​. കോഴിക്കോടു​ നിന്ന്​ മലപ്പുറത്തേക്കു​ വന്ന ലെയിൻസ്​റ്റർ റെജിമെൻറിലെ നൂറുപേരും മലബാർ സ്​പെഷൽ ഫോഴ്​സിലെ 28 പൊലീസുകാരുമടങ്ങിയ ബ്രിട്ടീഷ്​ പട്ടാളത്തോട്​ 350 ഓളം വരുന്ന മാപ്പിള പോരാളികൾ ഗറില്ല യുദ്ധമുറയിൽ നടത്തിയ ചെറുത്തുനിൽപായിരുന്നു​ പൂക്കോട്ടൂർ യുദ്ധം​. സൈനിക ലോറികളിലും സൈക്കിളിലും കാൽനടയുമായി വന്ന സൈന്യത്തിനൊപ്പം റോയൽ ആർമി മെഡിക്കൽ കോർപ്​സ്​ സംഘവുമുണ്ടായിരുന്നു.

ആഗസ്​റ്റ്​ 26ന്​ പുലർച്ചെ കൊണ്ടോട്ടിയിൽ നിന്ന്​ പുറപ്പെട്ട പട്ടാളത്തെ നേരിടാൻ പൂക്കോട്ടൂരിനും പിലാക്കലിനുമിടയിൽ ദേശീയപാതയുടെ ഇരുവശത്തുമുള്ള നെൽപാടത്ത്​ മാപ്പിള പോരാളികൾ ഒളിഞ്ഞിരുന്നു. സൈന്യം പൂക്കോട്ടൂർ അങ്ങാടിയിൽ നിന്ന്​ നീങ്ങാൻ തുടങ്ങിയപ്പോഴാണ്​ ആദ്യ വെടി​പൊട്ടിയത്​. ഇതോടെ അപകടം മണത്ത ബ്രിട്ടീഷ്​ സൈനിക വ്യൂഹം അവിടെ നിൽക്കുകയും പുക​ ബോംബെറിഞ്ഞ ശേഷം സ്​റ്റോക്​സ്​ മോർട്ടാർ പീരങ്കികളും ലൂയിസ്​ ഗണ്ണുകളും കൊണ്ട്​​ മാപ്പിള പോരാളികളെ നേരിട്ടു​.

അഞ്ചു മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ യുദ്ധനായകനും പൂക്കോട്ടൂർ ഖിലാഫത്ത്​ കമ്മിറ്റി സെക്രട്ടറിയുമായ വടക്കുവീട്ടിൽ മുഹമ്മദ്​ ഉൾപ്പെടെ 257 പോരാളികളാണ്​ രക്തസാക്ഷികളായത്​. ബ്രിട്ടീഷ്​ പക്ഷത്ത്​ എ.എസ്​.പി സി.ബി. ലങ്കാസ്​റ്ററുൾപ്പെടെ മൂന്നുപേർ​ കൊല്ലപ്പെ​ട്ടെന്നാണ്​​ ബ്രിട്ടീഷ്​ ഭരണകൂടം അവകാശപ്പെട്ടത്​. എന്നാൽ ബ്രിട്ടീഷ്​ സേനക്ക്​ വൻതോതിൽ നാശമുണ്ടായെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞിരുന്നു. ലെയിൻസ്​റ്റർ റെജിമെൻറിലെ 70 സൈനികരെയും 17 പൊലീസുകാരെയും കാണാനില്ലെന്നും ഒ​ട്ടേറെ യൂറോപ്യന്മാർ കൊല്ലപ്പെട്ടതായും​ ആഗസ്​റ്റ്​ 29നും 30നുമായി​ അമേരിക്കൻ പത്രങ്ങളായ ബഫലോ ടൈംസ്​, ദ യോർക്​ ഡെസ്​പാച്ച്​, ബോസ്​റ്റൺ ഗ്ലോബ്​, വിൽക്​സ്​ ബാരി റെക്കോഡ്​ എന്നിവ റിപ്പോർട്ട്​ ചെയ്​തു. ഇത്​ പരിഗണിച്ചാൽ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു​ ശേഷം ബ്രിട്ടീഷ്​ സൈന്യത്തിന്​ ഏറെ ആഘാതമേൽപിച്ച സൈനിക നീക്കങ്ങളിലൊന്നായി പൂക്കോട്ടൂർ യുദ്ധത്തെ ഗണിക്കാം.

പൂക്കോട്ടൂർ യുദ്ധത്തിൽ ഒരു മാപ്പിള സ്​ത്രീ രക്തസാക്ഷിയായതായി റോയൽ ആർമി മെഡിക്കൽ കോർപ്​സി​‍െൻറ ക്യാപ്​റ്റൻ സുള്ളിവൻ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരുപക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ്​ സേനയുമായി നേരിട്ട്​ ഏറ്റുമുട്ടി വീരമൃത്യു വരിച്ച അപൂർവ വനിതകളിലൊരാളാണ്​ പൂക്കോട്ടൂരിലെ ഈ 'അജ്ഞാത' സ്​ത്രീയും. യുദ്ധശേഷം ഒക്​ടോബർ, നവംബർ മാസങ്ങളിലായി ഈ പ്രദേശത്താകമാനം ബ്രിട്ടീഷ്​ പട്ടാളം നരനായാട്ട് നടത്തി. അന്ന്​ പിടികൂടിയവരെ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ പ്രത്യേക പട്ടാള കോടതിയാണ്​ (സമ്മറി കോടതി) കൂട്ടത്തോടെ വിചാരണ നടത്തിയത്​. പോരാളികളെ തമിഴ്​നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ബെള്ളാരി, ആന്ധ്രപ്രദേശിലെ രാജമുന്ദ്രി ജയിലുകളിലേക്കും അന്തമാനിലെ സെല്ലുലാർ ജയിലിലേക്കുമയച്ചു. ചിലരെ തൂക്കിലേറ്റുകയും മറ്റുചിലരെ ​െവടിവെച്ചുകൊല്ലുകയും ചെയ്​തു.

വെള്ളക്കാര​െൻറ കിരാത ഭരണത്തില്‍നിന്ന്​ മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പൂക്കോട്ടൂരിലെ മാപ്പിള യോദ്ധാക്കള്‍ ഹൃദയരക്തം കൊണ്ട്‌ ചരിത്രമെഴുതിയ ഈ പോരാട്ടത്തെ ചരിത്രപുസ്തകങ്ങള്‍ ബോധപൂർവം വിസ്മരിക്കുകയാണെന്നും മതഭ്രാന്തന്മാരുടെ ലഹളയായും കലാപമായും ചിത്രീകരിക്കപ്പെടു​േമ്പാൾ യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരുക ശ്രമകരമാണെന്നും പുതുതലമുറ ചരിത്രകാരന്മാർ പറയുന്നു​.

പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ യതീംഖാന, 1921 പൂക്കോട്ടൂർ യുദ്ധ സ്മാരക ഗേറ്റ് അറവങ്കര, പിലാക്കലി​ലെ പൂക്കോട്ടൂർ യുദ്ധരക്തസാക്ഷികളുടെ അഞ്ച്​ മഖ്‌ബറകൾ എന്നിവ സ്​മാരകമായി പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും തലയുയർത്തി നിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pookkottur war
News Summary - One hundred years to the Pookottur war
Next Story