രാജ്യത്തെ മികച്ച 300 കോളജുകളിൽ നാലിലൊന്നും കേരളത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യത്തെ മികച്ച 300 കോളജുകളിൽ നാലിൽ ഒന്നും കേരളത്തിൽ. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ് സമ്പ്രദായമായ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) പട്ടികയിലാണ് കേരളത്തിലെ സ്ഥാപനങ്ങൾ മികവ് ആവർത്തിച്ചത്. 300 മികച്ച കോളജുകളിൽ 74 എണ്ണമാണ് കേരളത്തിലുള്ളത്. ഇതിൽ 19 കോളജുകൾ ആദ്യ നൂറ് റാങ്കിൽ ഉൾപ്പെടുന്നു.
രാജ്യത്തെ മികച്ച പത്ത് പൊതുസർവകലാശാലകളിൽ കേരള സർവകലാശാലക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും ലഭിച്ചു. എം.ജി 17, കാലിക്കറ്റ് 38, കണ്ണൂർ 72, കാർഷിക സർവകലാശാല 73 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ റാങ്ക്. മുഴുവൻ സ്ഥാപനങ്ങളെയും ഒന്നിച്ചുപരിഗണിച്ചുള്ള റാങ്കിങിൽ കേരള സർവകലാശാലക്ക് 42ാം റാങ്കുണ്ട്. കോഴിക്കോട് എൻ.ഐ.ടി 45, കുസാറ്റ് 50, എം.ജി 79, ഐ.ഐ.ടി പാലക്കാട് 123, കാലിക്കറ്റ് സർവകലാശാല 155, കാസർകോട് കേന്ദ്രസർവകലാശാല 157, ഐസർ തിരുവനന്തപുരം 169, ഐ.ഐ.എസ്.ടി തിരുവനന്തപുരം 170, കാർഷിക സർവകലാശാല 175 എന്നിങ്ങനെയാണ് ഈ വിഭാഗത്തിൽ കേരളത്തിലുള്ള മറ്റ് സ്ഥാപനങ്ങളുടെ റാങ്ക്. വിവിധതരം സർവകലാശാലകളെ ഒന്നിച്ചുപരിഗണിച്ചുള്ള റാങ്കിങിൽ കേരള സർവകലാശാലക്ക് 25ാം റാങ്കുണ്ട്.
കുസാറ്റിന് 32ാം റാങ്കും എം.ജി സർവകലാശാലക്ക് 43ാം റാങ്കും ലഭിച്ചു. ഈ വിഭാഗത്തിൽ കാലിക്കറ്റിന് 105ാം റാങ്കും കാസർകോട് കേന്ദ്രസർവകലാശാലക്ക് 106 റാങ്കുകൾ ലഭിച്ചു. തിരുവനന്തപുരം ഐ.ഐ.എസ്.ടി 118, കാർഷിക സർവകലാശാല 124 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ റാങ്ക്.
കോളജുകളിൽ എറണാകുളം രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസാണ് കേരളത്തിൽ മുന്നിൽ; 12ാം റാങ്ക്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് 23, തേവര സേക്രട്ഹാർട് 44, തൃശൂർ സെന്റ്തോമസ് 53, തിരുവനന്തപുരം ഗവ. വിമൻസ് 54, എസ്.ബി ചങ്ങനാശേരി 56, എറണാകുളം സെന്‍റ് തെരേസാസ് 60, തിരുവനന്തപുരം മാർ ഇവാനിയോസ് 61, കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് 74, എറണാകുളം മഹാരാജാസ് 75, വിമല തൃശൂർ 78, ഫാറൂഖ് കോളജ് 82, തൃശൂർ സെന്‍റ് ജോസഫ്സ് 83, കോട്ടയം സി.എം.എസ് 86, ഇരിങ്ങാലക്കുട ക്രൈസ്റ്റ് 87, കോതമംഗലം മാർ അത്തനേഷ്യസ് 92, ആലുവ യു.സി 96, ഗവ. കോളജ് ആറ്റിങ്ങൽ 99 എന്നിവയാണ് ആദ്യ നൂറിൽ ഇടംപിടിച്ച കോളജുകൾ.
എൻജിനീയറിങ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആദ്യ നൂറിൽ മൂന്നും 150ൽ നാലും സ്ഥാപനങ്ങൾ ഇടംപിടിച്ചു. മാനേജ്മെന്റ് പഠന സ്ഥാപനങ്ങളിൽ ആദ്യ നൂറിൽ നാലും മെഡിക്കലിൽ ഒന്നും ഡെന്‍റലിൽ രണ്ടും നിയമവിദ്യാഭ്യാസത്തിൽ ഒന്നും ആർക്കിടെക്ചറിൽ രണ്ടും അഗ്രികൾച്ചർ/ അനുബന്ധ സ്ഥാപനങ്ങളിൽ രണ്ടും സ്ഥാപനങ്ങളും കേരളത്തിൽനിന്ന് ഇടംപിടിച്ചു.
കേരളത്തിലെ സ്ഥാപനങ്ങളുടെ റാങ്ക് വിവരം
ഓവറോൾ വിഭാഗം :
കേരള സർവകലാശാല 42
കോഴിക്കോട് എൻ.ഐ.ടി 45
കുസാറ്റ് 50
എം.ജി സർവകലാശാല 79
പാലക്കാട് ഐ.ഐ.ടി 123
കാലിക്കറ്റ് സർവകലാശാല 155
കാസർകോട് കേന്ദ്രസർവകലാശാല 157
ഐസർ തിരുവനന്തപുരം 169
ഐ.ഐ.എസ്.ടി തിരുവനന്തപുരം 170
കേരള കാർഷിക സർവകലാശാല 175
സർവകലാശാലകൾ:
കേരള 25
കുസാറ്റ് 32
എം.ജി 43
കാലിക്കറ്റ് 105
കേന്ദ്രസർവകലാശാല 106
തിരുവനന്തപുരം ഐ.ഐ.എസ്.ടി 118
കാർഷിക സർവകലാശാല 124
പൊതുസർവകലാശാലകൾ:
കേരള 5
കുസാറ്റ് 6
എം.ജി 17
കാലിക്കറ്റ് 38
കണ്ണൂർ 72
കാർഷിക സർവകലാശാല 73
കോളജുകൾ
രാജഗിരി എറണാകുളം 12
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് 23
തേവര സേക്രട്ഹാർട് 44
തൃശൂർ സെന്‍റ് തോമസ് 53
തിരുവനന്തപുരം ഗവ. വിമൻസ് 54
എസ്.ബി ചങ്ങനാശേരി 56
എറണാകുളം സെന്‍റ് തെരേസാസ് 60
തിരുവനന്തപുരം മാർ ഇവാനിയോസ് 61
കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് 74
എറണാകുളം മഹാരാജാസ് 75
വിമല തൃശൂർ 78
ഫാറൂഖ് കോളജ് 82
തൃശൂർ സെന്‍റ് ജോസഫ്സ് 83
കോട്ടയം സി.എം.എസ് 86
ഇരിങ്ങാലക്കുട ക്രൈസ്റ്റ് 87
കോതമംഗലം മാർ അത്തനേഷ്യസ് 92
ആലുവ യു.സി 96
ഗവ. കോളജ് ആറ്റിങ്ങൽ 99
തിരുവനന്തപുരം ഓൾസെയിൻസ് 101
മാവേലിക്കര ബിഷപ്മൂർ 102
തലശ്ശേരി ഗവ. ബ്രണ്ണൻ 106
പാലക്കാട് ഗവ. വിക്ടോറിയ 107
കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് 108
നാട്ടകം ഗവ. കോളജ് 109
നെടുമങ്ങാട് ഗവ. കോളജ് 110
മരിയൻ കുട്ടിക്കാനം 125
കൂത്തുപറമ്പ് നിർമലഗിരി 132
ആലപ്പുഴ സെന്‍റ് ജോസഫ്സ് 144
തൃക്കാക്കര ഭാരത്മാത 157
കുറവിലങ്ങാട് ദേവമാത 164
കാസർകോട് ഗവ. കോളജ് 170
കട്ടപ്പന ഗവ. കോളജ് 171
കാഞ്ഞങ്ങാട് നെഹ്റു 182
മൂവാറ്റുപുഴ നിർമല 183
കൊല്ലം എസ്.എൻ 191
പട്ടാമ്പി ഗവ. കോളജ് 192
ആലുവ സെന്‍റ് സേവ്യേഴ്സ് 198
എൻജിനീയറിങ്:
കോഴിക്കോട് എൻ.ഐ.ടി 21
തിരുവനന്തപുരം ഐ.ഐ.എസ്.ടി 61
പാലക്കാട് ഐ.ഐ.ടി 64
തിരുവനന്തപുരം സി.ഇ.ടി 108
മാനേജ്മെന്റ്:
കോഴിക്കോട് ഐ.ഐ.എം 3
കുസാറ്റ് 82
കോഴിക്കോട് എൻ.ഐ.ടി 85
എറണാകുളം രാജഗിരി ബിസിനസ് സ്കൂൾ 91
മെഡിക്കൽ:
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 17
ഡെന്‍റൽ :
തിരുവനന്തപുരം ഗവ. ഡെന്‍റൽ കോളജ് 35
കോഴിക്കോട് ഗവ. ഡെന്‍റൽ കോളജ് 38
ലോ:
കുസാറ്റ് 13
ആർക്കിടെക്ചർ
കോഴിക്കോട് എൻ.ഐ.ടി 2
തിരുവനന്തപുരം സി.ഇ.ടി 15
അഗ്രികൾച്ചർ/ അനുബന്ധം:
കാർഷിക സർവകലാശാല 12
ഫിഷറീസ് സർവകലാശാല (കുഫോസ്) 31
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

