Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 12 പേർക്ക് പരിക്ക്

text_fields
bookmark_border
വടകരയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 12 പേർക്ക് പരിക്ക്
cancel
camera_alt

അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലർ

വടകര : വടകര മടപ്പള്ളി കോളജ് സ്റ്റോപ്പിനടുത്ത് ട്രാവലർ വാൻ താഴ്ചയിലേക് മറിഞ്ഞ് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കുണ്ട്​. കോട്ടയം പാല സ്വദേശിനി സാലിയാണ് ( 60 ) മരിച്ചത്. ഭർത്താവ് ജോസഫിനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലായിൽ നിന്ന് വെള്ളരിക്കുണ്ടിലെ മരണ വീട്ടിലേക്ക് പുറപ്പെട്ട 12 പേരടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടായ ഉടൻ വടകര നിന്നെത്തിയ അഗ്നിരക്ഷസേന ജീവനക്കാരാണ്​ രക്ഷാ പ്രവർത്തനം നടത്തിയത്​. പരിക്കേറ്റവരെ അഗ്നിരക്ഷ സേനയുടെ രണ്ട്​ വാഹനങ്ങളിലും 108 ആംബുലനസിലും വടകര ഗവ. ആശുപത്രിയിലും പാർക്കോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

പിന്നീട് അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. ടി രാജീവന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One dies in traveler accident in Vadakara; 12 people injured
Next Story