Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകയ്​പമംഗലത്ത്​...

കയ്​പമംഗലത്ത്​ മിനിലോറി മരത്തിലിടിച്ച്​ ഡ്രൈവർ മരിച്ചു

text_fields
bookmark_border
road-accident-kaypamangalam
cancel

കയ്​പമംഗലം: ദേശീയപാത 17 കയ്പമംഗലം മൂന്നുപീടികയിൽ മിനിലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. മലപ്പുറം ഫറൂക്ക് സ്വദേശി കൊടക്കാട്ടുപറമ്പിൽ വേലായുധൻ മകൻ ജിനീഷ്​​(30) ആണ്​ മരിച്ചത്.. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.മലപ്പുറം സാബ് ഇന്റർനാഷ്ണൽ പ്ലൈവുഡ്സിൽ നിന്നും ലോഡുമായി ആലപ്പുഴയിലേക്ക് പോയ മിനിലോറിയാണ് മൂന്നുപീടിക ഗ്ലോറി പാലസിന് മുന്നിലുള്ള മരത്തിലിടിച്ചത്. 

നാട്ടുകാരും പോലീസും ചേർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തി വാഹനം വെട്ടി പൊളിച്ചാണ്  പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. മ്യതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala newsmalayalam newsKayppamangalam
News Summary - One died in road accident kayppamangalam-Kerala news
Next Story