Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിൽ ടിപ്പർ...

തിരുവല്ലയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

text_fields
bookmark_border
accident
cancel

തിരുവല്ല : ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേ മലയിൽ നിന്ന് വീട്ടിൽ ഷേർളി വർഗീസ് (48) ആണ് മരിച്ചത്. ​

ഇരവിപേരൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴിയായിരുന്നു അപകടം. ഷേർളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷേർളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഷേർളി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഷേർളി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ ജീവനക്കാരിയാണ്. അപകടത്തിനിടയാക്കിയ ലോറി തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - one died in bike accident in Thiruvalla
Next Story