Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ അപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് കാർ അപകടത്തിൽ യുവാവ് മരിച്ചു. ഇളംപ്ലാവിൽ വീട്ടിൽ രമേഷ് കൃഷ്ണനാണ് (33) അപകടത്തിൽ മരിച്ചത്. വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ എൻ.എസ്.എസ്. കരയോഗം ഹാളിനു മുന്നിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. വട്ടിയൂർക്കാവിലേക്കു വരികയായിരുന്ന രമേഷ് ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിനു നടുവിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു.
ഉടൻ തന്നെ രമേശിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. അച്ഛൻ: പരേതനായ എസ്.രമേഷ് ബാബു (റിട്ട. എസ്.പി.), അമ്മ: മിനി എം.ജി. ഭാര്യ: ലക്ഷ്മി രമേഷ്, മകൻ: റിഥിക് രമേഷ്.
Next Story

