Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കാസർകോട് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
cancel

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ മട്ടലായിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 11ന് ചെറുവത്തൂരിലെ മട്ടലായിയിൽ ദേശീയപാത നിർമാണ പ്രവർത്തനത്തിന്‍റെ ഭാഗമായി മട്ടലായി കുന്നിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് കുന്നിടിഞ്ഞത്. പശ്ചിമബംഗാൾ സ്വദേശി മുംതാജ് മീറാണ് (18) മരിച്ചത്.

കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്കർ (55), മോഹൻ തേജർ (18) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുംതാജ് മീറിന്റെ മൃതശരീരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ‎

പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. ഉച്ചക്കുശേഷം 3.30ന് കലക്ടർ സ്ഥലം സന്ദർശിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ‎

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One dead, three injured in landslide on Kasaragod National Highway
Next Story