Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
crime
cancel

ബിവറേജിന്​ സമീപം ഒരാൾ മരിച്ചനിലയിൽ; ​കൊലപാതകമെന്ന്​ സംശയം, രണ്ടുപേർ കസ്റ്റഡിയിൽ

text_fields
bookmark_border

ബത്തേരി: ബിവറേജിന് സമീപം ഒരാളെ ഗുരുതര പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ശനിായഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടയില്‍ മരണപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശി ആണെന്നാണ്​ സംശയം. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One dead near beverage; Suspicion of murder, two in custody
Next Story