Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമാനൂരിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരു മരണം; അപകടം പുലർച്ചെ ഒരു മണിയോടെ

text_fields
bookmark_border
ഏറ്റുമാനൂരിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരു മരണം; അപകടം പുലർച്ചെ ഒരു മണിയോടെ
cancel

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു സമീപം എം.സി റോഡിൽ നിയന്ത്രണം വിട്ട കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കാറിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം. തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേർന്നു കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഏറ്റുമാനൂർ-എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. അഗ്നിരക്ഷാ സേനയും ഏറ്റുമാനൂർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One dead in car-mini-lorry collision in Ettumanoor
Next Story