Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരു മരണം
text_fieldsbookmark_border
Representational Image
കോതമംഗലം: എറണാകുളം കോതമംഗലത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരു മരണം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
വെള്ളാരംകുന്നിൽ നിന്ന് താമസസ്ഥലമായ ഉറിയംപെട്ടിയിലേക്ക് പോകും വഴിയാണ് സംഭവം. പൊന്നനെ ഇടിച്ചിട്ട കാട്ടുപോത്ത് കൊമ്പ് കൊണ്ട് ദേഹത്ത് കുത്തുകയായിരുന്നു. പൊന്നൻ സംഭവ സ്ഥലത്ത് മരിച്ചു.
പൊന്നന്‍റെ ബന്ധുവും അയൽവാസിയുമാണ് ഒപ്പമുണ്ടായിരുന്നത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സംഭവ സ്ഥലത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

