Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽനിന്ന് സർവിസ് റോഡിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽനിന്ന് സർവിസ് റോഡിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
cancel
camera_alt

 മാരാരിക്കുളം കളിത്തട്ട് ജങ്ഷന് സമീപം സർവിസ് റോഡിലേക്ക് മറിഞ്ഞ ബസ്

മാരാരിക്കുളം (ആലപ്പുഴ): ദേശീയപാതയിൽ നിന്ന് സർവിസ് റോഡിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പന്തളം മാന്തുക എമിനൻസ് വില്ലേജ് നുമി മൻസിലിൽ ആദിൽ സജീവ്(25) ആണ് മരിച്ചത്. മാരാരിക്കുളം കളിത്തട്ട് ജങ്ഷന് സമീപമായിരുന്നു അപകടം.

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ആദിൽ, കണ്ണൂരിൽ പോയി തിരികെ വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ആണ് മറിഞ്ഞത്. പതിനാലോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു.

പരിക്കേറ്റവരെ ആലപ്പുഴ ജനറൽ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയും സർവിസ് റോഡും തമ്മിൽ രണ്ടടിയോളം ഉയര വ്യത്യാസമുള്ള ഭാഗത്താണ് അപകടമുണ്ടായത്. ദേശീയപാതയിൽ നിന്ന് സർവിസ് റോഡിലേക്കാണ് ബസ് മറിഞ്ഞത്. ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One dead as bus overturns to NH service road
Next Story