തിരുവനന്തപുരത്ത് ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു
text_fieldsശംഖുംമുഖം: വിദേശത്തുനിന്ന് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടി. ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. തമിഴ്നാട് സ്വദേശികളായ വെങ്കിടേഷ് ബാലസുബ്രമണ്യം, വെങ്കിടേശ്വരി, മുര്‍ഷിദാ ബീവി എന്നിവരെയാണ് എയര്‍ കസ്റ്റംസ് ഇൻറലിജന്‍സ് പിടികൂടിയത്.
ശനിയാഴ്ച പുലർച്ച ദുബൈയില്‍നിന്ന് തിരുവനന്തപുരെത്തത്തിയ എമിറേറ്റ്സ് എയര്ലെന്സിെൻറ ഇ.കെ 522ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന ഇവര്‍ 442.88 ഗ്രാം വീതം സ്വര്‍ണം നാല് വീതം ക്യാപ്സൂളുകളാക്കി മാറ്റി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മുർഷിദാബീവിയുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെടുത്തു.
ഇവരെ കൂടുതല്‍ ചോദ്യംചെയ്പ്പോഴാണ് ഒപ്പമുണ്ടായിരുന്ന ദമ്പതികൾ സ്വർണവുമായി പുറത്തേക്ക് കടന്ന വിവരം ലഭിച്ചത്. ഇതോടെ എയർ കസ്റ്റംസ് കസ്റ്റംസ് പ്രിവൻറ് വിങ്ങിനെ അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തമ്പാനൂരിൽനിന്ന് പിടികൂടി. മൂന്ന് പേരിൽ നിന്നുമായി ഒരു കിലോ 329 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
എയര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ പ്രദീപിെൻറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രകാശ്അലക്സ്, മോഹനചന്ദ്രന്, ഉയകുമാര്രാജ, സന്തോഷ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരയ മേഘ, പ്രമോദ്, അഭിലാഷ്, ഗുല്ഷന്കമാര് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.