Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റ ചടങ്ങ്, നാല്...

ഒറ്റ ചടങ്ങ്, നാല് ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്​ച കൊച്ചിയിൽ

text_fields
bookmark_border
inaugurations, Prime Minister Narendra Modi, Kochi,
cancel

കൊച്ചി: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്​ച കൊച്ചിയിലെത്തും. പ്രധാനമന്ത്രി പ​ങ്കെടുക്കുന്ന പരിപാടികളുടെ സമയക്രമമടക്കം വിശദാംശങ്ങൾ വ്യാഴാഴ്​ച ചീഫ്​ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. നിയമസഭ തെരഞ്ഞെടുപ്പ്​ വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സംസ്​ഥാനത്ത ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്​.

ഞായറാഴ്​ച രാവിലെ ചെന്നൈയിലെ പരിപാടിയിൽ പ​ങ്കെടുത്തശേഷം വൈകീട്ട്​ നാല്​ മണിയോടെയാകും കൊച്ചിയിൽ പ്രധാനമന്ത്രി പ​​െങ്കടുക്കുന്ന പരിപാടികൾ എന്നാണ്​ സൂചന. 6000 കോടി ചെലവിട്ട്​ കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്​സ്​ പെട്രോകെമിക്കൽ പ്രോജക്​ട്​, എറണാകു​ളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്​റ്റ്​ നിർമിച്ച അന്താരാഷ്​ട്ര ക്രൂസ്​ ടെർമിനൽ, ഷിപ്​യാർഡ്​ പരിശീലന കേന്ദ്രമായ വിജ്​ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത്​ നവീകരിച്ച കോൾ ബെർത്ത്​ എന്നിവയുടെ ഉദ്​ഘാടനമാണ്​ പ്രധാനമന്ത്രിക്ക്​ നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ.

പ്രധാനമന്ത്രിയുടെ സൗകര്യവും കോവിഡ്​ മാനദണ്ഡങ്ങളും കണക്കിലെടുത്ത്​ റിഫൈനറി പരിസരത്ത്​ ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്​ഘാടനം. 2019 ജൂണിലാണ്​ മോദി അവസാനമായി കേരളം സന്ദർശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKochiinaugurations
News Summary - One ceremony, four inaugurations: Prime Minister Narendra Modi on Sunday in Kochi
Next Story