ലഹരി വസ്തുക്കളുമായി ഒരാൾ പിടിയില്‍
text_fieldsഷാഹുല്‍
ഹമീദ്
കൊണ്ടോട്ടി: ലഹരി വസ്തുക്കള്‍ വില്പന നടത്താനെത്തിയ മധ്യവയസ്കനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. ഐക്കരപ്പടി പതിനൊന്നാം മൈലില്‍ വെച്ച് കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി സൗദ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (49) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 70 മില്ലിഗ്രാം എം.ഡി.എം.എ, 800 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഷാഹുല്‍ ഹമീദിനെ പിടികൂടാനായതെന്ന് പൊലീസ് അറിയിച്ചു. മോഷണം, ലഹരി കടത്ത് എന്നിവയുള്‍പ്പെടെ എട്ടോളം കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. നാല് മാസം മുമ്പ് രണ്ട് കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്ന ഷാഹുല്‍ ഹമീദ് ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ലഹരി വില്പനയില് ഏര്‍പ്പെട്ടതോടെയാണ് പൊലീസിന്റെ വലയിലായത്.

