കത്തിക്കുത്തിൽ യുവാവിെൻറ മരണം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsതാനൂർ: മദ്യപസംഘം തമ്മിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ചീരാൻകടപ്പുറം അരയെൻറപുരക്കൽ സുഫിയാനാണ് (24) അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ സുഫിയാൻ ബേപ്പൂർ ഹാർബറിൽവെച്ചാണ് അറസ്റ്റിലായത്. േമയ് 29ന് വൈകീട്ട് താനൂർ നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയിൽവേ ഓവുപാലത്തിനടിയിലാണ് സംഭവം.
മദ്യപിക്കുന്നതിനിടെ യുവാക്കൾ തമ്മിൽ കത്തിക്കുത്തുണ്ടാവുകയും സംഭവത്തിൽ തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചട്ടിക്കൽ ശിഹാബുദ്ദീൻ കൊല്ലപ്പെടുകയുമുണ്ടായി. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു ശിഹാബുദ്ദീന് കുത്തേറ്റത്. ഇയാള്‍ക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അഹ്സല്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അഹ്സലിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കൂട്ടുപ്രതിയായ നന്നമ്പ്ര സ്വദേശി കീരിയാട്ടിൽ രാഹുൽ ഒരാഴ്ചമുമ്പ് അറസ്റ്റിലായിരുന്നു.
സംഭവത്തിനുശേഷം സുഫിയാനും രാഹുലും ബൈക്കിൽ രക്ഷപ്പെട്ടു. താനൂർ ബീച്ചിലെത്തിയശേഷം രണ്ടുവഴിക്ക് പിരിയുകയായിരുന്നു. തുടർന്ന് കോഴിക്കോട് ഭാഗത്തേക്ക് കടന്നു. സുഫിയാെൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ബേപ്പൂരിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം ലഭിക്കുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ കെ. സലേഷ്, സബറുദ്ദീൻ എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതികളായ രാഹുലും സുഫിയാനും കൊല്ലപ്പെട്ട ശിഹാബും ഒട്ടനവധി കേസുകളില്‍ പ്രതികളാണ്. മറ്റൊരു കൊലപാതക ശ്രമത്തിൽ അറസ്റ്റിലായി അഞ്ചു മാസം രാഹുൽ ജയിലിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്. സമാനമായി ആറു കേസുകളിലെ പ്രതിയാണ് സുഫിയാനെന്ന് സി.ഐ പി. പ്രമോദ് പറഞ്ഞു.