ഷാനി പ്രഭാകറിന്‍റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
text_fieldsകൊച്ചി: സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ചതിനെതിരെ വാർത്ത അവതാരകയായ ഷാനി പ്രഭാകരർ നൽകിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന് ഐ.ടി.ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ്. ഇത് പ്രകാരം അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
സ്ത്രീ എന്ന രീതിയില്‍ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 25നാണ് പൊലീസിന് പരാതി നല്‍കിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഷാനി പരാതിയിൽ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
