Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശീട്ടുകളിക്കിടെ...

ശീട്ടുകളിക്കിടെ വാക്​തർക്കം; ​േകാടാലികൊണ്ട് തലക്കടിയേറ്റ് വയോധികൻ മരിച്ചു

text_fields
bookmark_border
ശീട്ടുകളിക്കിടെ വാക്​തർക്കം; ​േകാടാലികൊണ്ട് തലക്കടിയേറ്റ് വയോധികൻ മരിച്ചു
cancel

നെടുങ്കണ്ടം: ശീട്ടുകളിക്കിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്​തർക്കത്തിൽ ​േകാടാലികൊണ്ട് തലക്കടിയേറ്റ് വയോധികൻ മരിച്ചു. കമ്പംമെട്ട് തണ്ണിപ്പാറയിൽ ജാനകി മന്ദിരത്തിൽ രാമഭദ്രനാണ് (76) മരിച്ചത്. സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ തണ്ണിപ്പാറ തെങ്ങുംപള്ളിൽ ജോർജുകുട്ടിയെ (വർഗീസ്​ -61) കമ്പംമെട്ട് പൊലീസ്​ അറസ്​റ്റ്് ചെയ്തു. ശനിയാഴ്ച രാത്രി 8.30 ഓടെ ജോർജുകുട്ടിയുടെ വീട്ടിൽ ശീട്ടുകളി നടക്കുന്നതിനിടയായിരുന്നു സംഭവം.

ഭാര്യയുടെ മരണശേഷം ഒറ്റക്ക് താമസിക്കുന്ന രാമഭദ്രനും ജോർജുകുട്ടിയും രാത്രി ശീട്ടുകളിയും മദ്യപാനവും പതിവായിരുന്നു. കളിക്കിടെ തർക്കത്തെത്തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയും ജോർജുകുട്ടി കോടാലികൊണ്ട് തലക്ക്​ അടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരു​െന്നന്ന് പൊലീസ്​ പറഞ്ഞു. പരിക്കേറ്റ ജോർജുകുട്ടി ആശുപത്രിയിൽ പോകുന്നതിന്​ അനുജ​െൻറ സഹായം തേടിയതോടെയാണ് പുറത്തറിഞ്ഞത്. രാത്രി 10ഓടെ കമ്പംമെട്ട് പൊലീസ്​ സ്ഥലത്തെത്തിയപ്പോൾ രാമഭദ്രൻ മരിച്ചനിലയിലായിരുന്നു. ജോർജുകുട്ടിയുടെ വീട്ടിൽനിന്ന്​ വ്യാജമദ്യവും വാറ്റുപകരണങ്ങളും കണ്ടെത്തിയതായും പൊലീസ്​ പറഞ്ഞു.

കട്ടപ്പന ഡിവൈ.എസ്​.പി രാജ്മോഹൻ, കമ്പംമെട്ട് ഇൻസ്​പെക്​ടർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്​ നടപടി സ്വീകരിച്ചു. രാമഭദ്ര​െൻറ ഭാര്യ പരേതയായ സാവിത്രി. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: വിമലൻ, ഷിബു, ഉഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestNedumkandamMurder
News Summary - One arrested for neighbour's murder in Nedumkandam
Next Story