Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോൻസൺ മാവുങ്കലിനൊപ്പം മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Sivankutty, actor baiju
cancel
camera_alt

മന്ത്രി ശിവൻകുട്ടി നടൻ ബൈജുവിനോടൊപ്പം


തിരുവനന്തപുരം: മോൻസൺ മാവുങ്കലിനൊപ്പം മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്തയാൾ അറസ്റ്റിൽ. മന്ത്രി വി.ശിവൻകുട്ടി ഒരു നടനൊപ്പം നിൽക്കുന്ന ചിത്രം പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത്‌ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളാണ് അറസ്റ്റിലായത്.

പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാറി(49)നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി എറണാകുളം സ്വദേശിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫോട്ടോ മോർഫ് ചെയ്‌തതാണ് എന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഷീബ രാമചന്ദ്രൻ, കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള അക്കൗണ്ടുകളിൽ നിന്നും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ താൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്കിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One arrested for morphing Minister Sivankutty's picture with Monson Mavungal
Next Story