Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2023 12:55 PM GMT Updated On
date_range 4 Jan 2023 12:55 PM GMTരാത്രി കാറിൽ സഞ്ചരിക്കവെ സദാചാര ഗുണ്ടാ ആക്രമണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ച സദാചാര ഗുണ്ട സംഘത്തിലെ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം സി.ടി.സി കവല പുതിയമഠത്തിൽ സഞ്ജു ബോസാണ് (30) പിടിയിലായത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ വാളകം സി.ടി.സി കവലക്ക് സമീപത്തെ കുന്നക്കാൽ മാർ സെഹിയോൻ പള്ളിക്കുസമീപം വെച്ചായിരുന്നു ആക്രമണം. വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടിൽ ഡെനിറ്റിനും ഭാര്യ റീനി തോമസിനും നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ കുട്ടിയും കാറിൽ ഉണ്ടായിരുന്നു.
ഇവർ സഞ്ചരിച്ച കാറിന് മുന്നിൽ ബൈക്ക് വട്ടം വെച്ച് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കാർ സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്നാണ് തർക്കം ഉണ്ടായതെന്നാണ് സഞ്ജു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Next Story