Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗ്​...

മുസ്​ലിം ലീഗ്​ പ്രവർത്തകന്‍റെ കൊലപാതകം: സി.പി.എം പ്രവർത്തകൻ പിടിയിൽ

text_fields
bookmark_border
മുസ്​ലിം ലീഗ്​ പ്രവർത്തകന്‍റെ കൊലപാതകം: സി.പി.എം പ്രവർത്തകൻ പിടിയിൽ
cancel

കൂത്തുപറമ്പ്​: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ പിടിയിൽ. സി.പി.എം പ്രവർത്തകൻ ഷിനോസാണ്​ പിടിയിലായത്​. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസിയാണ്​ ഇപ്പോൾ പിടിയിലായ ഷിനോസ്​.

കൂത്തുപറമ്പ്​ പുല്ലൂക്കര മുക്കിൽ പീടികയിൽ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ്​ പ്രവർത്തകനായ പാറാൽ മൻസൂർ (22) ആണ്​ വെ​േട്ടറ്റു മരിച്ചത്​.

വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന്​ പിന്നിൽ സി.പി.എമ്മാണെന്ന്​ ലീഗ്​ ആരോപിച്ചു.

മുഹ്​സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്​. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ്​ സഹോദരൻ മൻസൂറിന്​ വെട്ടേറ്റത്.

അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.

അൽസിഫയിൽ പാറാൽ മുസ്തഫയാണ്​ മൻസൂറിന്‍റെ പിതാവ്​. മാതാവ്: സക്കീന. സഹോദരങ്ങൾ: മുനീബ്​, മുബിൽ, മുഹസിൻ, മുഹമ്മദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannurmuslim leagueCPMmansoor murder
News Summary - One arrested for killing Muslim League activist
Next Story