Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് മോഷ്​ടിച്ച...

ബൈക്ക് മോഷ്​ടിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
man-arrested
cancel

തച്ചനാട്ടുകര: ബൈക്ക് മോഷ്​ടിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ. ചെത്തല്ലൂർ മേലേക്കളം ഷിജുവിനെയാണ്​ (29) നാട്ടുകൽ പെ‍ാലീസ് പിടികൂടിയത്. കൂട്ടുപ്രതിയായ ചെത്തല്ലൂർ ആനക്കുഴി ബാബുരാജ് ഒളിവിലാണ്. പെ‍ാലീസ് പറയുന്നതിങ്ങനെ: ചെത്തല്ലൂരിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചതായി പെ‍ാലീസിന് വിവരം ലഭിച്ചു. ഇതിലുൾപ്പെട്ട ഒരു ബൈക്ക് സ്ഥലത്തുനിന്ന്​ മാറ്റിയതായി ശ്രദ്ധയിൽപെട്ടു. അന്വേഷണത്തിനൊടുവിൽ ഈ ബൈക്ക് ഒരു വർക്​ഷോപ്പിൽ നിന്ന്​ നമ്പറില്ലാത്ത നിലയിൽ കണ്ടെടുത്തു. ഇത്​ ആലുവയിൽ നിന്ന്​ മോഷ്​ടിച്ചതാണെന്ന്  തെളിഞ്ഞു.

വാഹനം മോഷണം പോയതായി ഉടമ നൗഫൽ ആലുവ സ്​റ്റേഷനിൽ പരാതി നൽകിയതായും കണ്ടെത്തി. സുഹൃത്തുക്കളായ ബാബുരാജും ഷിജുവും ചേർന്നാണ് ബൈക്ക് മോഷ്​ടിച്ചത്. ബൈക്കുകൾ വിറ്റുകിട്ടുന്ന തുകകെ‍ാണ്ട് പ്രതികൾ ആഡംബരജീവിതം നയിക്കുകയായിരുന്നു. ഷിജൂ ചെത്തല്ലൂരിൽ പെ‍ാലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. ബാബുരാജി​​െൻറ പേരിൽ വേറെയും വാഹനമോഷണ കേസുകളുണ്ടെന്ന്​ പൊലീസ് പറഞ്ഞു.  നാട്ടുകൽ എസ്.ഐ ഹംസ, ജനമൈത്രി സി.ആർ.ഒ ഫസലുറഹിം, അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsmalayalam newsTheft News
News Summary - One Arrested in Bike Theft Case -Kerala News
Next Story