പുൽവാമയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsപുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന് പരിക്കേറ്റു. ത്രാലിലെ വന മേഖലയായ ലാം ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയാണ്.
നിയന്ത്രണരേഖയിൽ കൃഷ്ണഗാട്ടി സെക്ടറിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ, രജൗറി, പൂഞ്ച് സെക്ടറുകളിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്.
ഏപ്രിൽ 12ന് തീവ്രവാദികൾ പുൽവാമ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
