Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുമുറ്റത്ത്​...

വീട്ടുമുറ്റത്ത്​ സൈക്കിൾ ഓടിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറ്റിൽ വീണ്​ മരിച്ചു

text_fields
bookmark_border
വീട്ടുമുറ്റത്ത്​ സൈക്കിൾ ഓടിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറ്റിൽ വീണ്​ മരിച്ചു
cancel
camera_alt

പ്രതീകാത്​മക ചിത്രം

മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് സൈക്കിൾ ഓടിച്ചുകളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. ഈസ്​റ്റ്​ വാഴപ്പിള്ളി പുതുശ്ശേരി സി ജൊപോളി​െൻറ മകൻ ആബേൽ (ഒന്നര വയസ്) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട്​ മണിയോടെയാണ് സംഭവം. മുറ്റത്ത്​ കളിക്കുകയായിരുന്ന കുഞ്ഞ് ചുറ്റുമതിലുള്ള കിണറി​െൻറ സൈഡിലുള്ള പടിയിൽ കയറി നിൽക്കുന്നതിനിടെ വീണതാണന്ന് കരുതുന്നു. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് മാതാവ് എത്തി നോക്കുമ്പോഴാണ് കുഞ്ഞ് കിണറ്റിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരും ,വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘവും കുട്ടിയെ പുറത്ത് എടുത്ത് വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷപെടുത്താനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ . മാതാവ്: മേരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baby death
Next Story