ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകൾ വെബ്സൈറ്റിൽ കാണാനില്ല; മോട്ടോർ വാഹനവകുപ്പിന്റെ ഗുരുതര വീഴ്ച
text_fieldsതിരുവനന്തപുരം: ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ കാണാനില്ല. ഇതോടെ ലൈസൻസ് പുതുക്കാനും പകർപ്പെടുക്കാനും കഴിയാത്ത ഗതികേടിലാണുള്ളത്. 2020-ൽ പുതുക്കിയതും വിതരണംചെയ്തതുമായ ഡ്രൈവിങ് ലൈസൻസുകളാണ് ഇത്തരത്തിൽ അപ്രത്യക്ഷമായത്.
2020-ന് മുൻപ് ഉപയോഗിച്ചിരുന്ന ‘സ്മാർട്ട് മൂവ്’ എന്ന സോഫ്റ്റ്‌വേറിൽനിന്നും കേന്ദ്രസർക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോൾ ലൈസൻസ് വിവരങ്ങൾ കൈമാറുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച ഗുരുതര പിഴവാണിതിന് വഴിവെച്ചത്. ‘സാരഥി’ വെബ്‌സൈറ്റിൽ ലൈസൻസ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അസൽ ഹാജരാക്കിയാലും മറ്റുസംസ്ഥാനങ്ങളിൽ അംഗീകരിക്കാതെ പിഴചുമത്തുന്നുമുണ്ട്.
മോട്ടോർവാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാൽ പല സംസ്ഥാനങ്ങളിലും അസൽ സ്വീകരിക്കുന്നില്ല. എന്നാൽ, 2020-ലെ ലൈസൻസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യവുമല്ല. 2020-ൽ പുതുക്കിയ ലൈസൻസുകൾക്ക് അഞ്ചുവർഷത്തേക്കാണ് കാലാവധി. ഇത് പുതുക്കാനെത്തിയപ്പോഴാണ് ലൈസൻസ് വിവരങ്ങൾ ‘സാരഥി’ സെർവറിലില്ലെന്ന് അറിയുന്നത്. പിഴവ് മോട്ടോർവാഹന വകുപ്പിന്റേതാണെങ്കിലും പരിഹരിക്കേണ്ടത് അപേക്ഷകന്റെ ചുമതലയാണ്. ഇതിനായി പ്രത്യേകം അപേക്ഷനൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

