Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്സിറ്റി...

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: ഒരു വിദ്യാർഥികൂടി അറസ്​റ്റിൽ

text_fields
bookmark_border
university-college
cancel

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ ഒരാൾകൂടി കീഴടങ്ങി. ബി.എ അറബിക് രണ്ടാംവർഷ വിദ്യാർഥിയും മ ൂന്നാനക്കുഴി സ്വദേശിയുമായ സഫ്‌വാൻ (20) ആണ് ക​േൻറാൺമ​െൻറ് പൊലീസിൽ കീഴടങ്ങിയത്. അഖിൽ ചന്ദ്രനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ 14ാം പ്രതിയാണ് ഇയാൾ. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ സഫ്‌വാനടക്കം ഒമ്പതുപേരെ കോളജിൽനിന്ന്​ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. 11 പ്രതികളെ പിടികൂടാനുണ്ട്.

അതേസമയം, കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തി​െൻറ വീട്ടിൽനിന്നും ​േകാളജ് യൂനിറ്റ്​റൂമിൽനിന്നും കേരളസർവകലാശാലയുടെ ഉത്തരക്കടലാസ്​ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ആറ്റുകാലിലെ ശിവരഞ്ജിത്തി​​െൻറ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newsuniversity collegemalayalam news
News Summary - one accused arrested in university college clash-kerala news
Next Story