Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ.എന്‍.ഡി.സി ശൃം​ഖ​ല​:...

ഒ.എന്‍.ഡി.സി ശൃം​ഖ​ല​: ആഗോള വിപണിയിലേക്ക് വഴിതുറക്കും -മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ഒ.എന്‍.ഡി.സി ശൃം​ഖ​ല​: ആഗോള വിപണിയിലേക്ക് വഴിതുറക്കും -മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​ണ്‍ നെ​റ്റ് വ​ര്‍ക്ക് ഫോ​ര്‍ ഡി​ജി​റ്റ​ല്‍ കൊ​മേ​ഴ്സ് (ഒ.​എ​ന്‍.​ഡി.​സി) ശൃം​ഖ​ല​യു​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ്പാ​ക്ക​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ര്‍ക്ക് ത​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് ആ​ഗോ​ള വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഇ​ത് സം​രം​ഭ​ക​ര്‍ക്ക് കൂ​ടു​ത​ല്‍ ലാ​ഭ​വും പു​തി​യ വി​പ​ണി സാ​ധ്യ​ത​ക​ളും തു​റ​ന്നു​ന​ല്‍കും. കേ​ര​ള​ത്തി​ന്റെ റീ​ട്ടെ​യി​ല്‍, ടൂ​റി​സം, ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ല്‍ ഒ.​എ​ന്‍.​ഡി.​സി വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒ.​എ​ന്‍.​ഡി.​സി അ​ന്ത​ര്‍ വ​കു​പ്പ് ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​വ​ത​ല​മു​റ​യി​ലെ ബി​സി​ന​സ് പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ സെ​പ്തം​ബ​റി​ല്‍ കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ‘യ​ങ് എ​ന്റ​ര്‍പ്ര​ണേ​ഴ്സ് കോ​ണ്‍ക്ലേ​വ്’ പ​രി​പാ​ടി​യു​ടെ ലോ​ഗോ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. വ്യ​വ​സാ​യ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ണി​ജ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ​കെ. ​അ​ജി​ത്കു​മാ​ര്‍, സ​ന്തോ​ഷ് കോ​ശി തോ​മ​സ്, എ​സ്. സൂ​ര​ജ്, എ. ​നി​സാ​റു​ദ്ദീ​ന്‍, സു​രേ​ഷ് മാ​ത്യു, സ​ന്തോ​ഷ് കു​മാ​ര്‍, ജി. ​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഒ.​എ​ന്‍.​ഡി.​സി പ്ര​തി​നി​ധി​ക​ളാ​യ ത​മ​ന്ന ശ​ര്‍മ, പ്ര​വീ​ണ്‍ ചൗ​ധ​രി, കാ​ര്‍ത്തി​ക് പ്ര​ഭു, ശ്രീ​നി​വാ​സ് ബ​ണ്ഡാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ങ്കേ​തി​ക സെ​ഷ​നു​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunjalikutycommerceglobal market
News Summary - ONDC Network Will Open Pathways to Global Markets, Says Minister P.K. Kunhalikutty
Next Story