Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണം വാരാഘോഷം മാധ്യമ അവാർഡ്; മാധ്യമത്തിലെ എ. സക്കീർ ഹുസൈൻ മികച്ച റിപ്പോർട്ടർ

text_fields
bookmark_border
A Zakir Hussain
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ‘മാധ്യമം’ ദിനപത്രത്തിലെ എ. സക്കീർ ഹുസൈൻ മികച്ച റിപ്പോർട്ടറായും, ‘മാതൃഭൂമി’യിലെ എസ്. ശ്രീകേഷ് മികച്ച ഫോട്ടോഗ്രാഫറായും തെരഞ്ഞെടുക്കപ്പെട്ടു.

ദൃശ്യമാധ്യമ വിഭാഗത്തിൽ ‘മനോരമ ന്യൂസി’ലെ വിജയലക്ഷ്മിയാണ് മികച്ച റിപ്പോർട്ടർ. മനോരമ ന്യൂസിലെ തന്നെ എസ്.ജെ. സജിത് മികച്ച വീഡിയോഗ്രാഫർക്കുള്ള പുരസ്കാരത്തിനും അർഹനായി.

മാധ്യമം തിരുവനന്തപുരം ബ്യൂറോ ലേഖകനായ എ. സക്കീർ ഹുസൈൻ തിരുവനന്തപുരം, വട്ടിയൂർക്കാവ് സ്വദേശിയാണ്. മികച്ച അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള കൊല്ലം പ്രസ്ക്ലബിന്‍റെ ആർ. കൃഷ്ണസ്വാമി പുരസ്കാരം, സ്വദേശാഭിമാനി പത്രപ്രവർത്തക അവാർഡ്, കലാദീപം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: എൻ. ഷംനാ ഖാൻ (ഐ.സി.ഡി.എസ് സൂപ്പർ വൈസർ) മക്കൾ: വിദ്യാർഥികളായ ഫിസ ഫാത്തിമ, ഈസാ മുഹമ്മദ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam Vaaraghosa Media Award A Zakir Hussain Best Reporter
Next Story