ഓണത്തിന് മധുരമൂറും പോരാട്ടം; വരുന്നു, ‘മാധ്യമം പായസപ്പെരുമ സീസൺ-2’
text_fieldsകോഴിക്കോട്: ഓണാഘോഷങ്ങൾക്ക് ഇരട്ടിമധുരമേകാൻ കേരളത്തിലെ ഏറ്റവും വലിയ പായസ മത്സരവുമായി വീണ്ടും ‘മാധ്യമം’. രുചിപ്രേമികൾ കാത്തിരിക്കുന്ന ‘മാധ്യമം പായസപ്പെരുമ സീസൺ 2’ ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 23ന് കോഴിക്കോട് ലുലു മാളിൽ അരങ്ങേറും. സെലിബ്രിറ്റി ഷെഫുമാരും പ്രശസ്ത ഫുഡ് ഇൻഫ്ലുവൻസർമാരും ഗ്രാൻഡ് ഫിനാലെയിൽ അണിനിരക്കും.
കേരളത്തിലെ ഏറ്റവും വലിയ പായസ മത്സരത്തിൽ പങ്കെടുത്ത് നിങ്ങളുടെ കൈപ്പുണ്യം നാടറിയാനും ആകർഷക സമ്മാനങ്ങൾ നേടാനുമുള്ള സുവർണാവസരമാണിത്. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ഉടൻ https://www.madhyamam.com/payasamcontest എന്ന വെബ്സൈറ്റ് സന്ദർശിച്ചോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം.
വിവിധതരം പായസങ്ങൾ തയാറാക്കാൻ വൈദഗ്ധ്യമുള്ളവർക്ക് അവരുടെ പാചകകല ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദി കൂടിയാണ് പായസപ്പെരുമ. രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തിയാണ് കോഴിക്കോട് ലുലുമാളിൽ ഗ്രാന്റ് ഫിനാലെ നടത്തുക. ‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ഇംപെക്സ് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ഇറാം മോട്ടോഴ്സ്, ഓർബിസ് ക്രിയേറ്റിവ്സ് എന്നിവരുമായി സഹകരിച്ചാണ് മധുരോത്സവം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

