ഓണം പ്രത്യേക ട്രെയിനുകൾ; ഇന്നുമുതൽ റിസർവ് ചെയ്യാം
text_fieldsതിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ വിവിധ റൂട്ടുകളിൽ മൂന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മംഗളൂരു-ചെന്നൈ എഗ്മോർ, ചെന്നൈ സെൻട്രൽ-കൊല്ലം, തിരുവനന്തപുരം- താംബരം റൂട്ടുകളിലാണ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുക. 32 സർവിസുകളാണ് ആകെയുണ്ടാവുക. റിസർവേഷൻ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും.
• 06126 മംഗളൂരു-ചെന്നൈ എഗ്മോർ: ജൂലൈ 13 മുതൽ ആഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളിൽ വൈകീട്ട് നാലിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ചെന്നൈയിലെത്തും.
• 06125 ചെന്നൈ എഗ്മോർ-മംഗളൂരു: ജൂലൈ 14 മുതൽ സെപ്റ്റംബർ ഒന്ന് വരെയുള്ള ചൊവ്വാഴ്ചകളിൽ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് മംഗളൂരുവിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
• 06119 ചെന്നൈ സെൻട്രൽ-കൊല്ലം: ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ടുവരെയുള്ള ബുധനാഴ്ചകളിൽ ഉച്ചതിരിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും.
• 06120 കൊല്ലം-ചെന്നൈ സെൻട്രൽ: ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയുള്ള വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
• 06110 തിരുവനന്തപുരം-താംബരം: ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ടുവരെയുള്ള ബുധനാഴ്ചകളിൽ വൈകുന്നേരം 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും.
• 06109 താംബരം-തിരുവനന്തപുരം: ആഗസ്റ്റ് 13നും സെപ്റ്റംബർ മൂന്നിനും മധ്യേയുള്ള വ്യാഴാഴ്ചകളിൽ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

