Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം സ്പെഷൽ ട്രെയിനുകൾ...

ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ദസറ: ബംഗളൂരു - മൈസൂരു സ്പെഷൽ ട്രെയിൻ ഇന്നുമുതൽ
cancel

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ എട്ട് സ്പെഷൽ ട്രെയിൻ സർവിസുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നുമുതലാണ് സർവിസുകൾ. ട്രെയിനുകൾ ചുവടെ:

*സെപ്റ്റംബർ ഒന്നിന് രാത്രി 10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-ചെന്നൈ സെൻട്രൽ സ്പെഷൽ (06046) അടുത്തദിവസം ഉച്ചക്ക് 12ന് ചെന്നൈയിലെത്തും. ചെന്നൈ സെൻട്രലിൽനിന്ന് സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3.10ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-എറണാകുളം സ്പെഷൽ (06045) അടുത്തദിവസം പുലർച്ച മൂന്നിന് എറണാകുളത്തെത്തും.

*താംബരത്തുനിന്ന് സെപ്റ്റംബർ നാലിന് ഉച്ചക്ക് 2.15ന് പുറപ്പെടുന്ന താംബരം-കൊച്ചുവേളി സ്പെഷൽ (06043) അടുത്തദിവസം ഉച്ചക്ക് 12ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് 12.30ന് പുറപ്പെടുന്ന കൊച്ചുവേളി-താംബരം സ്പെഷൽ (06044) അടുത്തദിവസം രാവിലെ 10.55ന് താംബരത്ത് എത്തും.

*നാഗർകോവിൽ ജങ്ഷനിൽനിന്ന് സെപ്റ്റംബർ 11ന് വൈകീട്ട് 5.50ന് പുറപ്പെടുന്ന നാഗർകോവിൽ-ചെന്നൈ എഗ്മോർ സ്പെഷൽ (06048) അടുത്തദിവസം ഉച്ചക്ക് 12.30ന് ചെന്നൈയിലെത്തും. സെപ്റ്റംബർ 12ന് വൈകീട്ട് 4.15ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ-നാഗർകോവിൽ സ്പെഷൽ (06047) അടുത്തദിവസം 5.55ന് നാഗർകോവിലിലെത്തും.

*കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ 11ന് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ (06037) അടുത്തദിവസം രാവിലെ 10.20ന് ബംഗളൂരുവിലെത്തും. എസ്.എം.വി.ടി ബംഗളൂരുവിൽനിന്ന് സെപ്റ്റംബർ 12ന് വൈകീട്ട് മൂന്നിന് പുറപ്പെടുന്ന എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി സ്പെഷൽ (06038) അടുത്തദിവസം രാവിലെ 6.35ന് കൊച്ചുവേളിയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trains
News Summary - Onam Special Train
Next Story