Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കാലത്തെ റേഷൻ...

ഓണക്കാലത്തെ റേഷൻ തട്ടിപ്പ്: സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
ഓണക്കാലത്തെ റേഷൻ തട്ടിപ്പ്: സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
cancel
camera_alt

Representational Image

തി​രു​വ​ന​ന്ത​പു​രം: ഓ​ണ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്ന് മാ​ന്വ​ലാ​യി വ്യാ​പാ​രം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. 'മാ​ധ്യ​മം' വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഭ​ക്ഷ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ലിെൻറ മേ​ൽ​നോ​ട്ട​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ഹ​രി​ത വി. ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല. തി​രു​വോ​ണ​ത്തി​നും മൂ​ന്നാം ഓ​ണ​ത്തി​നും ച​ത​യ​ത്തി​നും ക​ട​ക​ൾ തു​റ​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ന​ൽ​കാ​ൻ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റ​ർ നി​ർ​ദേ​ശം ന​ൽ​കി.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും ഇ-​പോ​സ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ച്ച​താ​യും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ, കി​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്​​തെ​ന്നും ക​ണ്ടെ​ത്തി.. സ​ർ​വ​ർ, നെ​റ്റ്​​വ​ർ​ക്ക് ത​ക​രാ​റി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് മാ​ന്വ​ൽ ഇ​ട​പാ​ടി​ലൂ​ടെ റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്താ​ൻ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കാ​ല​താ​മ​സം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഗ​സ്​​റ്റി​ലെ വി​ത​ര​ണം സെ​പ്​​റ്റം​ബ​ർ അ​ഞ്ചു​വ​രെ നീ​ട്ടു​ക​യും ചെ​യ്തു. ഇ​ത്​ മു​ത​ലെ​ടു​ത്താ​ണ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ക​ട തു​റ​ന്ന​ത്. തി​രു​വോ​ണ ദി​ന​ത്തി​ൽ​പോ​ലും ഭ​ക്ഷ്യ​വ​കു​പ്പിെൻറ അ​നു​മ​തി​യി​ല്ലാ​തെ 37 ഇ​ട​പാ​ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്.

അ​വി​ട്ട​ദി​ന​ത്തി​ൽ 525ഉം ​പൊ​തു​അ​വ​ധി​യാ​യ ച​ത​യ​ദി​ന​ത്തി​ൽ 3604 ഉം ​ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ക​ട​ക​ൾ തു​റ​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​ൻ​പോ​ലും ഭ​ക്ഷ്യ​വ​കു​പ്പി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationcivil suppliesration scam
Next Story