ഓണക്കാല റേഷന്‍ വിതരണം നാളെ മുതൽ
text_fieldsതിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. എ.എ.വൈ (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായും മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണന (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട ഒമ്പതു രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം സബ്സിഡി കാര്‍ഡിലെ (നീല) ഓരോ അംഗത്തിനും രണ്ടുകിലോ അരി വീതം കിലോക്ക് നാലു രൂപക്കും രണ്ടു കിലോ സ്പെഷല്‍ ഗോതമ്പ് കിലോക്ക് 8.70 രൂപക്കും മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച് കാര്‍ഡിന് നാലുകിലോ വരെ ആട്ട കിലോ 17 രൂപക്ക് നല്‍കും.
പൊതുവിഭാഗം (വെള്ള) കാര്‍ഡിന് ഏഴു കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ടു കിലോ ഗോതമ്പ് കിലോക്ക് 8.70 രൂപക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച് കാര്‍ഡിന് നാലുകിലോ വരെ ആട്ട കിലോക്ക് 17 രൂപക്ക് ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ കാര്‍ഡുകള്‍ക്ക് (തവിട്ട്) രണ്ടുകിലോ അരി കിലോക്ക് 10.90 രൂപ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ടു കിലോ ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപക്കും ലഭിക്കും.
താലൂക്കിലെ സ്റ്റോക്കനുസരിച്ച് പരമാവധി ഒരു കിലോ ആട്ട 17 രൂപക്കും ലഭിക്കും. വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതീകരിച്ച വീടുകളിലെ മഞ്ഞ കാര്‍ഡിന് ഒരു ലിറ്ററും പിങ്ക്, വെള്ള, നീല കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ ആറു ലിറ്ററും മണ്ണെണ്ണ ലഭിക്കും.വിലക്കയറ്റം നിയന്ത്രിക്കാനും നടപടി സ്വീകരിച്ചതായി മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഈ മാസം 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിപണിയില്‍ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

