Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണപ്പൂജ: ശബരിമല ക്ഷേത്രനട നാളെ തുറക്കും

text_fields
bookmark_border
Sabarimala, Mandala Makaravilakku
cancel

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്ത ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. സെപ്റ്റംബർ 10 വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയ ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. നട തുറക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

10ന് രാത്രി 10ന് ഹരിവരാസനം പാടി തിരുനട അടക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam Pooja: Sabarimala temple will open in september 6
Next Story