Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിപണികളിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണച്ചന്തകൾ അനിവാര്യം - മന്ത്രി ഷിബു ബേബിജോൺ

text_fields
bookmark_border
വിപണികളിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണച്ചന്തകൾ അനിവാര്യം - മന്ത്രി ഷിബു ബേബിജോൺ
cancel

കൊല്ലം: ഓണം പോലുള്ള ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണച്ചന്തകൾ അനിവാര്യമെന്ന് മന്ത്രി ഷിബുബേബി ജോൺ. മിതമായ നിരക്കിൽ ഓണത്തിന് അവശ‍്യസാധനങ്ങൾ ലഭ്യമാക്കാനും വിപണികളിലെ വില നിയന്ത്രണത്തിനും ഓണച്ചന്തപോലുള്ളവ സഹായകരമാണെന്നും മന്ത്രി അറിയിച്ചു. സഹകരണ കൺസ്യൂമർഫെഡിന്‍റെ ഓണച്ചന്തയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം നിർവഹിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. വരുമാന വർധനവിനായുള്ള കൂടുതൽ പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ചടങ്ങിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ചിലവുകൾ ഒഴിവാക്കാനും സർക്കാർ ശ്രമിക്കും. പന്മന സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ പുതുക്കുളം, പന്മന ഗ്രാമപഞ്ചായത്ത് അംഗം സലിജ ബിജു, പന്മന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ ഇ യുസഫ്കുഞ്ഞ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം ഓണക്കാലത്ത് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈയിൽ ആരംഭിച്ച ഓണം സ്ക്വാഡിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇതുവരെ 5016 പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705ഓളം നോട്ടിസുകളും അയച്ചിട്ടുണ്ട്. ഇതോടൊപ്പം 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനായുള്ള ശുപാർശ നോട്ടീസും നൽകി. കൂടാതെ 623 ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സര്‍വേലന്‍സ് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Shibu Baby John says Onam markets are essential to control price hikes during festive seasons like Onam.
Next Story