Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കിറ്റ് വിലനിലവാര...

ഓണക്കിറ്റ് വിലനിലവാര വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്​ സപ്ലൈകോ

text_fields
bookmark_border
supplyco-23
cancel

കൊ​ച്ചി: ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ര്‍ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സ​പ്ലൈ​കോ സി.​എം.​ഡി (ഇ​ന്‍ - ചാ​ര്‍ജ്) അ​ലി അ​സ്ഗ​ര്‍ പാ​ഷ അ​റി​യി​ച്ചു. കി​റ്റി​ല്‍ പ​റ​ഞ്ഞ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ക​മ്പോ​ള​ത്തി​ല്‍നി​ന്ന്​ വാ​ങ്ങു​മ്പോ​ള്‍ 369 രൂ​പ​യും സ​പ്ലൈ​കോ​യു​ടെ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​യി​ല്‍നി​ന്ന്​ വാ​ങ്ങു​മ്പോ​ള്‍ ആ​കെ തു​ക 320 രൂ​പ​യു​മാ​ണെ​ന്നാ​ണ് പ്ര​ചാ​ര​ണം.

എ​ന്നാ​ല്‍, കി​റ്റി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ തു​ക 500 രൂ​പ​യാ​ണെ​ന്ന് സ​പ്ലൈ​കോ എ​വി​ടെ​യും പ​രാ​മ​ര്‍ശി​ച്ചി​ട്ടി​ല്ല. 11 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് 88 ല​ക്ഷം കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യാ​ണ് ന​ല്‍കു​ന്ന​ത്. പ​ഞ്ച​സാ​ര - ഒ​രു കി​ലോ, ചെ​റു​പ​യ​ര്‍/ വ​ന്‍പ​യ​ര്‍ - 500ഗ്രാം, ​ശ​ര്‍ക്ക​ര - ഒ​രു കി​ലോ, മു​ള​കു പൊ​ടി - 100ഗ്രാം, ​മ​ല്ലി​പ്പൊ​ടി - 100ഗ്രാം, ​മ​ഞ്ഞ​ള്‍പൊ​ടി - 100ഗ്രാം, ​സാ​മ്പാ​ര്‍പൊ​ടി - 100 ഗ്രാം, ​വെ​ളി​ച്ചെ​ണ്ണ - 500 മി.​ലി, പ​പ്പ​ടം - ഒ​രു പാ​ക്ക​റ്റ് (12 എ​ണ്ണം), സേ​മി​യ /പാ​ല​ട - ഒ​രു പാ​ക്ക​റ്റ്, ഗോ​ത​മ്പ് നു​റു​ക്ക് - ഒ​രു കി​ലോ, സ​ഞ്ചി - ഒ​ന്ന് എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് ഓ​ണ​ക്കി​റ്റ്. കി​റ്റി‍െൻറ പാ​ക്കി​ങ് ചാ​ര്‍ജ് 5.60 രൂ​പ​യാ​ണ്.

കൂ​ടാ​തെ, ഗ​താ​ഗ​ത ചാ​ർ​ജും ക​യ​റ്റി​റ​ക്കു​കൂ​ലി​യും പ്രാ​ദേ​ശി​ക നി​ര​ക്കി​ല്‍ ന​ല്‍കേ​ണ്ട​തു​ണ്ട്. എ​ങ്കി​ലും വി​ത​ര​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞാ​ലേ ഒ​രു കി​റ്റി​ന് എ​ത്ര രൂ​പ ചെ​ല​വു വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കാ​നാ​വൂ എ​ന്നും സി.​എം.​ഡി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOOnam kit
Next Story