Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കിറ്റിൽ...

ഓണക്കിറ്റിൽ വെളി​ച്ചെണ്ണ ഇല്ല; റേഷൻകട വഴി നൽകും

text_fields
bookmark_border
ഓണക്കിറ്റിൽ വെളി​ച്ചെണ്ണ ഇല്ല; റേഷൻകട വഴി നൽകും
cancel
camera_altപ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റി​ൽ ഇ​ക്കു​റി വെ​ളി​ച്ചെ​ണ്ണ ഉ​ണ്ടാ​വി​ല്ല. വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക​മാ​യി റേ​ഷ​ൻ ക​ട വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. വെ​ളി​ച്ചെ​ണ്ണ പൊ​ട്ടി​യൊ​ഴു​കി കി​റ്റ് നാ​ശ​മാ​കാ​തി​രി​ക്കാ​നാ​ണി​ത്. ചി​ങ്ങം ഒ​ന്നി​നു ശേ​ഷം കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ക്കും.

ആ​ദ്യം അ​ന്ത്യോ​ദ​യ കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​ണ് ന​ൽ​കു​ക. പി​ന്നീ​ട്, പി.​എ​ച്ച്.​എ​ച്ച് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ശേ​ഷം നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്കും ല​ഭി​ക്കും. നി​ശ്ചി​ത തീ​യ​തി​ക്ക​കം കി​റ്റ് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഏ​റ്റ​വു​മൊ​ടു​വി​ൽ നാ​ലു ദി​വ​സം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണ​ക്കി​റ്റ് പാ​ക്കി​ങ്​ ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ സ​ർ​ക്കാ​ർ ഹൈ​സ്‌​കൂ​ളി​ലെ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​ണ​ക്കി​റ്റു​ക​ളു​ടെ പാ​ക്കി​ങ്​ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. തു​ണി​സ​ഞ്ചി​യ​ട​ക്കം 14 ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കി​റ്റ് വീ​ട്ട​മ്മ​മാ​രാ​ണ് പാ​ക്ക് ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളും പാ​ക്കി​ങ്ങു​മാ​ണ് ഇ​ത്ത​വ​ണ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ രാ​ഖി ര​വി​കു​മാ​ർ, സ​പ്ലൈ​കോ തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ല​ജ ജി.​എ​സ്. റാ​ണി, ഡി​പ്പോ മാ​നേ​ജ​ർ അ​നി​ൽ​കു​മാ​ർ.​ജെ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:Onam kitcoconut oilration shop
News Summary - Onam kit does not contain coconut oil; will be given through the ration shop
Next Story