Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം: പ്രത്യേക...

ഓണം: പ്രത്യേക ബസുകളുമായി കേരള-കർണാടക ആർ.ടി.സികൾ

text_fields
bookmark_border
ഓണം: പ്രത്യേക ബസുകളുമായി കേരള-കർണാടക ആർ.ടി.സികൾ
cancel

ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്രാ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള, ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി.​ക​ള്‍ പ്ര​ത്യേ​ക ബ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത് ഓ​ണ​മാ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലെ​ത്താ​ൻ തീ​രു​മാ​നി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും. ട്രെ​യി​നു​ക​ളി​ൽ ഓ​ണ​ദി​വ​സ​ങ്ങ​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ ത​ന്നെ തീ​ർ​ന്നി​രു​ന്നു.ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ആ​ഗ​സ്റ്റ് 25ന് ​ഒ​മ്പ​ത് പ്ര​ത്യേ​ക ബ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളും പ്ര​ഖ്യാ​പി​ക്കും.

സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റേ​ഷ​ന്‍, ശാ​ന്തി​ന​ഗ​ര്‍ ബ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ക. നാ​ലോ അ​തി​ല​ധി​ക​മോ ടി​ക്ക​റ്റു​ക​ള്‍ ഒ​ന്നി​ച്ച് ബു​ക്ക് ചെ​യ്താ​ല്‍ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ള​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ തി​രി​ച്ചു​ള്ള യാ​ത്രാ ടി​ക്ക​റ്റും ബു​ക്ക് ചെ​യ്താ​ല്‍ പ​ത്തു ശ​ത​മാ​നം നി​ര​ക്കി​ള​വും ല​ഭി​ക്കും.

കേ​ര​ള ആ​ര്‍.​ടി.​സി. ആ​ഗ​സ്റ്റ് 24, 25, 26, 27 തീ​യ​തി​ക​ളി​ല്‍ പ​ത്തു പ്ര​ത്യേ​ക ബ​സ് വീ​ത​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.കോ​ഴി​ക്കോ​ട് (3), ക​ണ്ണൂ​ര്‍ (2), തി​രു​വ​ന​ന്ത​പു​രം (1), എ​റ​ണാ​കു​ളം (1), തൃ​ശ്ശൂ​ര്‍ (1), കോ​ട്ട​യം (1), ചെ​റു​പു​ഴ (1) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ത്യേ​ക ബ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി.പ്ര​ത്യേ​ക ബ​സു​ക​ള്‍:

ബം​ഗ​ളൂ​രു - ക​ണ്ണൂ​ര്‍ (രാ​ത്രി 9.32, ഐ​രാ​വ​ത്), ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം (രാ​ത്രി 8.39, 9, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്),ബം​ഗ​ളൂ​രു - കോ​ട്ട​യം (രാ​ത്രി 7.08, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്), ബം​ഗ​ളൂ​രു - മൂ​ന്നാ​ര്‍ (രാ​ത്രി 9.11, നോ​ൺ എ.​സി. സ്ലീ​പ്പ​ര്‍), ബം​ഗ​ളൂ​രു - പാ​ല​ക്കാ​ട് (രാ​ത്രി 9.36, 9.49, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്), ബം​ഗ​ളൂ​രു - തൃ​ശൂ​ര്‍ (രാ​ത്രി 9.40, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്), മൈ​സൂ​രു - എ​റ​ണാ​കു​ളം (രാ​ത്രി 9.18, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala RTCKarnataka RTCOnam
News Summary - Onam: Kerala-Karnataka RTCs with special buses
Next Story