Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണക്കിറ്റ് ഉദ്‌ഘാടനം ഇന്ന്; നാളെ മുതൽ വാങ്ങാം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. രാവിലെ 8.30ന് തിരുവനന്തപുരത്ത് തമ്പാനൂർ ഹൗസിങ് ബോർഡ് ജങ്‌ഷനിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
കിറ്റുകൾ നാളെ മുതൽ ഞായറാഴ്ച വരെ റേഷൻ കടകളിൽനിന്ന് കൈപ്പറ്റാം. 5,87,691 എ.എ.വൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണക്കിറ്റ് നൽകുന്നത്.
എ.എ.വൈ കാർഡുടമകൾ അവരവരുടെ റേഷൻകടകളിൽ നിന്നാണ് കിറ്റ് വാങ്ങേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 14 ഇനം ഭക്ഷ്യോൽപന്നങ്ങളാണ് കിറ്റിലുള്ളത്.
അതേസമയം, റേഷൻ കടകൾ 27, 28 തീയതികളിൽ തുറന്ന് പ്രവർത്തിക്കും. തിരുവോണം മുതൽ ചതയദിനം വരെ മൂന്നുദിവസം അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

