Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കാലം: എക്സൈസ്...

ഓണക്കാലം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 36,000ത്തിലധികം പേർ

text_fields
bookmark_border
ഓണക്കാലം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 36,000ത്തിലധികം പേർ
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ​യും ക​ട​ത്ത്, സം​ഭ​ര​ണം, വി​ൽ​പ​ന എ​ന്നി​വ ത​ട​യാ​നാ​യി എ​ക്സൈ​സ് വ​കു​പ്പ് ആ​ഗ​സ്റ്റ്​ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ 8241 കേ​സു​ക​ളി​ലാ​യി 36,633 പേ​ർ അ​റ​സ്റ്റി​ൽ. പ്ര​ധാ​ന ഹോ​ട്ട്സ്പോ​ട്ടു​ക​ൾ, സ്പി​രി​റ്റ് സം​ഭ​ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ൾ, അ​ന​ധി​കൃ​ത മ​ദ്യ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, വാ​റ്റ് ചാ​രാ​യ നി​ർ​മ്മാ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന.

ഓ​പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം പി​ടി​കൂ​ടി​യ 3.3 കി​ലോ എം.​ഡി.​എം.​എ കേ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ന്നു. കേ​സി​ൽ ഇ​തു​വ​രെ ഒ​മ്പ​ത് പേ​ർ അ​റ​സ്റ്റി​ലാ​യി. ഒ​ളി​വി​ലു​ള്ള നൈ​ജീ​രി​യ​ൻ പൗ​ര​ൻ ഇ​മ്മാ​നു​വ​ൽ അ​ഫാ​മി​നെ​തി​രെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്ത് 281 ഗ്രാ​മി​ല​ധി​കം എം.​ഡി.​എം.​എ​യും വാ​ള​യാ​റി​ൽ 142 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നും പി​ടി​കൂ​ടി. വ​നം, റെ​യി​ൽ​വേ, പൊ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്ക്വാ​ഡ് സീ​ത​ത്തോ​ട് നി​ന്ന് 2,148 ലി​റ്റ​ർ വാ​ഷും, എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് 320 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി.

റെ​യി​ൽ മാ​ർ​ഗ​മു​ള്ള ല​ഹ​രി ക​ട​ത്ത് ത​ട​യാ​നാ​യി ആ​ർ.​പി.​എ​ഫു​മാ​യി ചേ​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ന്നു. ക​ള്ളി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ‘ഓ​പ​റേ​ഷ​ൻ ശു​ദ്ധി’​യു​ടെ ഭാ​ഗ​മാ​യി ലൈ​സ​ൻ​സു​ള്ള ക​ള്ളു​ഷാ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 30,646 ക​ള്ളു​ഷാ​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് 5,532 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ക​ണ്ണൂ​രി​ൽ നി​ന്ന് 7,000 ലി​റ്റ​റും അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് 1,200 ലി​റ്റ​റും സ്പി​രി​റ്റ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ൽ​പ​ന്ന സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളോ പ​രാ​തി​ക​ളോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 9447178000 എ​ന്ന സം​സ്ഥാ​ന​ത​ല ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റി​ലോ 155358 എ​ന്ന ജി​ല്ലാ ടോ​ൾ-​ഫ്രീ ന​മ്പ​റി​ലോ അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamExcise DepartmentOperation Thunder
News Summary - Onam Excise Drive: 36,633 Held
Next Story