You are here
ഒാണപ്പരീക്ഷക്ക് പകരം ക്ലാസ് പരീക്ഷ
കലോത്സവം സബ്ജില്ല തലം ഒഴിവാക്കാൻ ആലോചന
തിരുവനന്തപുരം: പ്രളയത്തിെൻറ പശ്ചാത്തലത്തിൽ സ്കൂൾ ഒാണപ്പരീക്ഷ ഒഴിവാക്കാൻ തീരുമാനമായതോടെ ഒക്ടോബറിൽ ക്ലാസ് പരീക്ഷ നടത്താൻ ആലോചന. ഒാണപ്പരീക്ഷക്കുള്ള ചോദ്യേപപ്പർ ഉപയോഗിച്ചുതന്നെ ക്ലാസ് പരീക്ഷയുടെ സാധ്യത പരിശോധിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
അടുത്ത ഗുണനിലവാര മേൽനോട്ട സമിതി (ക്യു.െഎ.പി) യോഗത്തിൽ അന്തിമതീരുമാനമെടുക്കും. പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരാത്ത സാഹചര്യത്തിലാണ് ഒാണപ്പരീക്ഷ ഉേപക്ഷിച്ചത്. സെപ്റ്റംബറിൽതന്നെ ക്ലാസ് പരീക്ഷ നടത്തലാണ് പരിഗണനയിൽ. അർധവാർഷിക പരീക്ഷ ഡിസംബറിൽതന്നെ.
സംസ്ഥാന സ്കൂൾ കലോത്സവം ചെലവ് ചുരുക്കി നടത്താൻ തീരുമാനിച്ചതോടെ വേദി സംബന്ധിച്ച അന്വേഷണം തുടങ്ങി. ആലപ്പുഴക്ക് പകരം കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവ പരിഗണനയിലുണ്ട്. പന്തൽ ഇല്ലാതെ കലോത്സവം നടത്താൻ കൂടുതൽ വേദി കിട്ടുന്ന സ്ഥലമാണ് പരിഗണിക്കുക. പുറമെ സദ്യവട്ടം ഒഴിവാക്കി കുടുംബശ്രീ സംവിധാനം വഴി ഭക്ഷണം ഒരുക്കുന്നതിെൻറ സാധ്യത പരിശോധിക്കും. കേലാത്സവത്തിെൻറ സബ്ജില്ലതലം ഒഴിവാക്കിയാൽ മൂന്നരക്കോടി ലാഭിക്കാം. 17ന് കലോത്സവ മാന്വൽ പരിഷ്കരണ കമ്മിറ്റി യോഗത്തിൽ വിഷയം പരിഗണിക്കും.