Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം ആർപ്പോ ഇന്ന്...

ഓണം ആർപ്പോ ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ

text_fields
bookmark_border
ഓണം ആർപ്പോ ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ
cancel

തിരുവനന്തപുരം: ഓണാരവങ്ങൾ പെയ്തിറങ്ങുന്ന തലസ്ഥാനത്ത് പാട്ടിന്‍റെ പൂക്കാലവുമായി മാധ്യമം സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് ‘ഓണം ആർപ്പോ’ ശനിയാഴ്ച വൈകീട്ട് 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറും. ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ മീഫ്രെണ്ട് ആണ് പരിപാടി ഒരുക്കുന്നത്.

പി.​സി. വി​ഷ്ണു​നാ​ഥ്

മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. മലയാളികളുടെ പ്രിയ ഗായകരായ ലിബിൻ സഖറിയ, ശ്വേത അശോക്, മിയ എസ്സ മെഹക് എന്നിവർ പാട്ടുവഴിയോരത്ത് നാദവിസ്മയങ്ങൾ തീർക്കും.

അനുകരണകലയും ഹാസ്യവും സന്നിവേശിപ്പിച്ച് സദസ്സിനെ ചിരിപ്പിക്കാൻ മിമിക്രി വേദിയിലെ പെൺകരുത്തായ ഡോ. അഖില എ.എസും വേദിയിലെത്തും. അലങ്കാര ദീപങ്ങൾ ദൃശ്യവിസ്മയമൊരുക്കുന്ന തലസ്ഥാനത്ത് പാട്ടുവഴിയോരത്ത് ഒന്നിച്ചിരിക്കാനും താളങ്ങൾക്കൊപ്പം ഏറ്റുപാടാനും വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamCentral StadiumThiruvananthapuram Newsprogram
News Summary - Onam Celebrations at Central Stadium Today
Next Story