Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണാഘോഷത്തെചൊല്ലി...

ഓണാഘോഷത്തെചൊല്ലി സംഘർഷം: ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
ഓണാഘോഷത്തെചൊല്ലി സംഘർഷം: ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
cancel
camera_alt???????
ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി കോ​ത​പു​ര​ത്ത് ഓ​ണാ​ഘോ​ഷ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു. കാ​വ​ശ്ശേ​രി ഇ​ര​ട്ട​കു​ളം കോ​ത​പു​രം ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ രാ​ജ​പ്പ​​െൻറ മ​ക​ൻ ജി​തി​നാ​ണ്​ (24) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ഒ​രു സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​തി​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ മ​രി​ച്ച​ത്. ജി​തി​​െൻറ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ജി​ത്ത്​ പ​രി​ക്കു​ക​ളോ​ടെ ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

കോ​ത​പു​ര​ത്ത്​ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ പു​റ​മെ നി​ന്ന് വ​ന്ന​വ​ർ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്ക​ലി​ൽ ക​ലാ​ശി​ച്ച​ത്. അ​തേ​സ​മ​യം, ഉ​ത്രാ​ട​ദി​ന​ത്തി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ജി​തി​ൻ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​ത്ത് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കാ​വ​ശ്ശേ​രി ആ​ലി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷ് (20), സു​ധീ​ഷ് (21), സ​തീ​ഷ് (30), കാ​വ​ശ്ശേ​രി മു​പ്പ്പ​റ​മ്പി​ൽ വി​നോ​ദ് (23), ഗൗ​തം (19), സ​ൻ​ജു (21), ര​ഞ്ജി​ത്ത് (19), ആ​ല​ത്തൂ​ർ മൂ​ച്ചി​ക്കാ​ട് ആ​ഷി​ഖ് (23), ഇ​ര​ട്ട​കു​ളം ആ​ന​മാ​റി അ​ൻ​ഫാ​സ് (18), പാ​ല​ക്കാ​ട് മ​രു​ത​റോ​ഡ് സു​ധീ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് ആ​ല​ത്തൂ​ർ സി.​ഐ കെ.​എ. എ​ലി​സ​ബ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

കാ​വ​ശ്ശേ​രി പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ലെ വൈ​രാ​ഗ്യം വെ​ച്ചാ​ണ​ത്രേ ഒാ​ണാ​ഘോ​ഷ​ത്തി​നി​ടെ ഇ​വ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ജി​തി​നെ അ​ക്ര​മി​ച്ച സം​ഘ​ത്തി​ൽ 20 പേ​ർ ഉ​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി.​ഐ പ​റ​ഞ്ഞു. പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത​റി​ഞ്ഞ് നാ​ട്ടു​കാ​ർ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്​ നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്​​ടി​ച്ചു. സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രെ പി​രി​ച്ചു​വി​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsonam celebrationmalayalam newsYouth Killed
News Summary - onam celebration: youth killed-Kerala news
Next Story