Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സർക്കാർ ജീവനക്കാർക്ക്​ ബോണസ്​, ഉത്സവബത്ത വിതരണം ആഗസ്​റ്റ്​ 19 മുതൽ
cancel
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാർക്ക്​...

സർക്കാർ ജീവനക്കാർക്ക്​ ബോണസ്​, ഉത്സവബത്ത വിതരണം ആഗസ്​റ്റ്​ 19 മുതൽ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ബോ​ണ​സും ഉ​ത്സ​വ​ബ​ത്ത​യും ആ​ഗ​സ്​​റ്റ്​​ 19 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. 27,360 രൂ​പ​യോ അ​തി​ൽ താ​ഴെ​യോ മൊ​ത്ത ശ​മ്പ​ള​മു​ള്ള​വ​ർ​ക്കാ​ണ്​ ​ബോ​ണ​സി​ന്​ അ​ർ​ഹ​ത. ഇ​ത്​ 4000 രൂ​പ​യാ​യി​രി​ക്കും. ബോ​ണ​സി​ന്​ അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ​ക്ക്​ 2750 രൂ​പ ഉ​ത്സ​വ​ബ​ത്ത ന​ൽ​കും. ഒാ​ണ​ത്തി​ന്​ 15,000 രൂ​പ വ​രെ ശ​മ്പ​ള അ​ഡ്വാ​ൻ​സും അ​നു​വ​ദി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ളം ആ​ഗ​സ്​​റ്റ്​​ 24 മു​ത​ലും സ​ർ​വി​സ്​ പെ​ൻ​ഷ​നും ക്ഷേ​മ​പെ​ൻ​ഷ​നും 20 മു​ത​ലും വി​ത​ര​ണം ചെ​യ്യും. ഒാ​ണ​ത്തി​നു​മു​മ്പ്​ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലൈ​ഫ്​ ഗാ​ർ​ഡു​ക​ൾ, ഹോം ​ഗാ​ർ​ഡു​ക​ൾ, എ​സ്.​സി-​എ​സ്.​ടി പ്ര​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി 12 വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക്​ 1210 രൂ​പ നി​ര​ക്കി​ലും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ൻ​വാ​ടി ഹെ​ൽ​പ​ർ​മാ​ർ, ആ​യ​മാ​ർ, മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി ദൂ​ത​ന്മാ​ർ, സ്​​കൂ​ൾ കൗ​ൺ​സ​ല​ർ​മാ​ർ, പാ​ലി​യേ​റ്റി​വ്​ കെ​യ​ർ ന​ഴ്​​സു​മാ​ർ തു​ട​ങ്ങി ഏ​ഴ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1200 രൂ​പ നി​ര​ക്കി​ലും ഉ​ത്സ​വ​ബ​ത്ത ന​ൽ​കും.

ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, ആ​യ​മാ​ർ -1300 രൂ​പ, പി.​ടി.​എ ന​ട​ത്തു​ന്ന പ്രീ​പ്രൈ​മ​റി ഉ​ൾ​പ്പെ​ടെ ഉ​ച്ച​ഭ​ക്ഷ​ണ തൊ​ഴി​ലാ​ളി​ക​ൾ 1300 രൂ​പ തു​ട​ങ്ങി 12 വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​വി​ധ നി​ര​ക്കു​ക​ളി​ൽ ഉ​ത്സ​വ​ബ​ത്ത ന​ൽ​കും.

ബോ​ണ​സ്​-​ഉ​ത്സ​വ​ബ​ത്ത​ക്ക്​ അ​ർ​ഹ​ത​യി​ല്ലാ​ത്ത വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ, കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ, എ​ക​സ്​​ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ-​കു​ടും​ബ​പെ​ൻ​ഷ​ൻ​കാ​ർ, പാ​ർ​ടൈം ക​ണ്ടി​ൻ​ജ​ൻ​റ്​്​ പെ​ൻ​ഷ​ൻ​കാ​ർ-​കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ അ​ട​ക്കം 15 വി​ഭാ​ഗ​ത്തി​ന്​ 1000 രൂ​പ നി​ര​ക്കി​ൽ പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത ന​ൽ​കും.

അ​ഡ്വാ​ൻ​സാ​യി ന​ൽ​കു​ന്ന 15000 രൂ​പ ഒ​ക്​​ടോ​ബ​ർ മു​ത​ൽ അ​ഞ്ച്​ തു​ല്യ​ഗ​ഡു​ക്കാ​യി തി​രി​കെ പി​ടി​ക്കും. പാ​ർ​ട്ട്​​ടൈം ക​ണ്ടി​ൻ​ജ​ൻ​റ്​ ജ​വീ​ന​ക്കാ​ർ, എ​ൻ.​എം.​ആ​ർ-​സി.​എ​ൽ.​ആ​ർ, സീ​സ​ണ​ൽ വ​ർ​ക്ക​ർ​മാ​ർ-​കൃ​ഷി ഫാ​മു​ക​ളി​ലെ സ്ഥി​രം വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ഹെ​ൽ​പ​ർ​മാ​ർ തു​ട​ങ്ങി എ​ട്ട്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 5000 രൂ​പ വീ​തം അ​ഡ്വാ​ൻ​സ്​ അ​നു​വ​ദി​ക്കും. ഒാ​ണ​ത്തി​ന്​ ശേ​ഷം ന​ൽ​കി​ല്ല.

ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത, അ​ഡ്വാ​ൻ​സ്​ എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​തേ നി​ര​ക്കി​ലാ​ണ്​ ന​ൽ​കു​ക. ഒാ​ണ​ച്ചെ​ല​വു​ക​ൾ​ക്ക്​ 6000 കോ​ടി​യു​െ​ട അ​ധി​ക ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇൗ ​ഘ​ട്ട​ത്തി​ൽ ഒാ​വ​ർ​​ഡ്രാ​ഫ്​​റ്റി​ലേ​ക്ക്​ പോ​കും. സം​സ്ഥാ​നം സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​സ​ക് മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ട്ര​ഷ​റി ഒാ​വ​ർ ഡ്രാ​ഫ്റ്റി​ലേ​ക്ക് പോ​യേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bonusonam
News Summary - onam bonus will distribute from august 19
Next Story