ഒാണത്തിനും ബക്രീദിനും 8000 പ്രത്യേക ചന്ത
text_fieldsതിരുവനന്തപുരം: ഓണം, ബക്രീദ് ഉത്സവകാലത്ത് നിത്യോപയോഗസാധനങ്ങൾ ന്യായവിലക്ക് ലഭ്യമാക്കാൻ 8000 പ്രത്യേക ചന്ത തുടങ്ങും. സപ്ലൈകോയുടെ 1662 സ്റ്റാളും കണ്സ്യൂമര്ഫെഡിെൻറ 3500 സ്റ്റാളും പ്രവര്‍ത്തിക്കും. കൃഷിവകുപ്പ് 2000 ചന്ത ഒരുക്കും.
എല്ലാ തദ്ദേശസ്ഥാപന ആസ്ഥാനത്തും കുടുംബശ്രീയുടെ ഓണം-ബക്രീദ് ചന്തയും പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എ.എ.വൈ വിഭാഗത്തിലെ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നൽകും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ നല്‍കും. സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ വീതം അരിയും ഓണത്തോട് അനുബന്ധിച്ച് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഓണക്കിറ്റും വിതരണം ചെയ്യും.
959 മാവേലി സ്റ്റോർ, 416 സൂപ്പര്‍ മാര്‍ക്കറ്റ്, 28 പീപിള്‍ ബസാർ, അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി 1553 വിൽപനശാലകളിലൂടെ സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍, ഫ്രീ സെയില്‍ നിരക്കിലുള്ള ഉൽപന്നങ്ങള്, ശബരി ബ്രാന്‍ഡ് ഉൽപന്നങ്ങള് എന്നിവ വിതരണം ചെയ്യും. ജില്ല കേന്ദ്രങ്ങളില്‍ ഓണം, ബക്രീദ് ഫെയറുകള്‍, താലൂക്ക് തലങ്ങളില്‍ 72 ഓണം, ബക്രീദ് മേളകള്‍, നിയോജകമണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു ഓണം ഫെയര്‍ എന്ന കണക്കില്‍ 78 ഓണം, ബക്രീദ് മാര്‍ക്കറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും. സപ്ലൈകോ വിൽപനശാലകള് ഇല്ലാത്ത പഞ്ചായത്തുകളില്‍ 23 സ്പെഷല്‍ മിനി ഫെയർ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
