Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണം വരവായി; നാടും...

ഓണം വരവായി; നാടും നഗരവും ഉണർന്നു

text_fields
bookmark_border
ഓണം വരവായി; നാടും നഗരവും ഉണർന്നു
cancel
camera_alt

കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ പൂ ​വി​പ​ണി

കോഴിക്കോട്: പൂക്കളങ്ങളും ഓണക്കോടികളും ഓണവിപണിയിലെ തിരക്കുകളും നാടെങ്ങും ഉത്സവാന്തരീക്ഷം തീർക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ഓണാഘോഷ പരിപാടികൾ സജീവമായി. ഓണസദ്യയുടെ വിഭവങ്ങൾ മുതൽ പൂക്കളത്തിനാവശ്യമായ പൂക്കൾ വരെ വിപണിയിൽ നിറയുമ്പോൾ വ്യാപാരമേഖലയും പ്രതീക്ഷയിലാണ്. ഓണം പൊടിപൊടിക്കാൻ സർക്കാറുകളും തദ്ദേശസ്ഥാപനങ്ങളും വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓണച്ചന്തകൾ ആരംഭിച്ചു

കോഴിക്കോട്: ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും ആരംഭിച്ചു. 25 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. ജില്ലയിൽ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 185 സഹകരണ സംഘങ്ങളിലുമായി 200 കേന്ദ്രങ്ങളിലാണ് ഇക്കുറി ഓണച്ചന്ത പ്രവർത്തിക്കുന്നത്. ജയ, കുറുവ, മട്ട, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും.

വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ നൽകുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനംവരെ വിലക്കുറവുമുണ്ട്. ബ്രാൻഡ് കമ്പനികളുടെ ഉൽപന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകുമെന്ന് റീജനൽ മാനേജർ പി.കെ അനിൽകുമാർ അറിയിച്ചു. ഒരുദിവസം 100 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ഓണചന്തകളിൽ നിന്ന് ലഭ്യമാവുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

സബ്‌സിഡി സാധനങ്ങൾ, അളവ്, ഒരു കിലോവില ജയ അരി: 1 കിലോ, 33/- കുറുവഅരി: 1കിലോ 33/- പച്ചരി: 1 കിലോ 29/- പഞ്ചസാര: 1 കിലോ, 34.65 ചെറുപയർ: 1 കിലോ, 85/- വൻകടല: 1 കിലോ, 63/- ഉഴുന്ന്: 1 കിലോ, 87/- വൻപയർ: 1 കിലോ, 68/- തുവരപ്പരിപ്പ്:1കിലോ, 83/- മുളക്: 1 കിലോ, 136.50 മല്ലി: അരക്കിലോ, 47.25 വെളിച്ചെണ്ണ: അരലിറ്റർ, 110/- സബ്‌സിഡി സാധനങ്ങൾ ഒരു ഉപഭോക്താവിന് നൽകുന്ന അളവ് അരി - 8 കിലോ പച്ചരി - 2 കിലോ പഞ്ചസാര - 1 കിലോ ചെറുപയർ - 1കിലോ കടല - 1കിലോ ഉഴുന്ന് - 1 കിലോ തുവരപരിപ്പ് - 1കിലോ വൻപയർ - 1 കിലോ മുളക് - 1 കിലോ മല്ലി - 500 ഗ്രാം വെളിച്ചെണ്ണ 500 മി.ലി. ജില്ലയിൽ താമരശേരി, ബാലുശേരി, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൊയിലാണ്ടി, കക്കട്ടിൽ, നാദാപുരം, ഒഞ്ചിയം, മേപ്പയിൽ, വടകര, പുതിയ നിരത്ത്, നടക്കാവ്, ഈസ്റ്റ്ഹിൽ, പാറോപ്പടി, മുതലക്കുളം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ജി​ല്ല ത​ല​ത്തി​ല്‍ പൂ​ക്ക​ള മ​ത്സ​രം

സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ചേ​ര്‍ന്ന് 24 മു​ത​ല്‍ 30 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​യി പൂ​ക്ക​ള മ​ത്സ​രം ഒ​രു​ക്കും. 22ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 12 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഉ​ള്‍പ്പെ​ട്ട അ​ഞ്ചം​ഗ​ങ്ങ​ളു​ള്ള ഓ​രോ ടീ​മു​ക​ള്‍ അ​ണി​നി​ര​ക്കും. ആ​ദ്യ​മാ​യാ​ണ് മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് സൗ​ത്ത്, കോ​ഴി​ക്കോ​ട് നോ​ര്‍ത്ത്, ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഉ​ള്‍പ്പെ​ട്ട ഒ​രു ക്ല​സ്റ്റ​റും മ​റ്റു 10 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും ഉ​ള്‍പ്പ​ടെ 11 ത​ല​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലാ​ണ് പൂ​ക്ക​ളം ഒ​രു​ക്കേ​ണ്ട​ത്. ജ​ഡ്ജി​ങ് പാ​ന​ലി​ന്റെ സ​ന്ദ​ര്‍ശ​ന​ത്തി​ന് ശേ​ഷം ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രെ പ്ര​ഖ്യാ​പി​ക്കും. ആ​ദ്യ ര​ണ്ട് സ്ഥാ​നം നേ​ടു​ന്ന ടീ​മു​ക​ള്‍ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍ക്ക് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം രൂ​പ, 50000 രൂ​പ, 25000 രൂ​പ എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. മ​ത്സ​ര​ത്തി​നാ​യി 21 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പാ​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് 20 മു​ത​ല്‍

ഓ​ണ​ക്കാ​ല​ത്ത് മാ​യം ക​ല​ര്‍ന്ന​തും ഗു​ണ​മേ​ന്മ കു​റ​ഞ്ഞ​തു​മാ​യ പാ​ലി​ന്റെ വി​പ​ണ​ന​വും ഉ​പ​ഭോ​ഗ​വും ത​ട​യാ​നും ഗു​ണ​മേ​ന്മ​യു​ള്ള പാ​ലി​ന്റെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്താ​നു​മാ​യി ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ പാ​ല്‍ ഗു​ണ​നി​യ​ന്ത്ര​ണ വി​ഭാ​ഗം പ്ര​ത്യേ​ക പാ​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. 20 മു​ത​ല്‍ 24 വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ ജി​ല്ല ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ലാ​ബി​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു​ന​ല്‍കും.

പാ​ല്‍ ഗു​ണ​നി​ല​വാ​ര​ത്തെ കു​റി​ച്ചു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍ക്ക് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ലാ​ബി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. പ​രി​ശോ​ധ​ന​ക്കാ​യി കു​റ​ഞ്ഞ​ത് 200 മി​ല്ലി പാ​ല്‍ സാ​മ്പി​ള്‍ കൊ​ണ്ടു​വ​ര​ണം. പാ​ക്ക​റ്റ് പാ​ലാ​ണെ​ങ്കി​ല്‍ പൊ​ട്ടി​ക്കാ​തെ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 9020805221.

ഓ​ണ​സ​ദ്യ ഒ​രു​ക്കാ​ൻ കു​ടും​ബ​ശ്രീ

ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ണ​വി​പ​ണ​ന​മേ​ള​ക​ള്‍ സ​ജീ​വ​മാ​യി. കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്ക് വി​പ​ണി​യൊ​രു​ക്കു​ന്ന​തി​നൊ​പ്പം ഓ​ണ​ക്കാ​ല​ത്ത് ഗു​ണ​മേ​ന്മ​യു​ള്ള നാ​ട​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ല്ലാ​ത​ല ഓ​ണ​വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 20ന് ​രാ​വി​ലെ 10.30ന് ​ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം ഷാ​ജി നി​ര്‍വ​ഹി​ക്കും. ഓ​ണ​സ​ദ്യ​ക്കു​ള്ള ഓ​ര്‍ഡ​റു​ക​ളും കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​റു​ക​ള്‍:

കോ​ഴി​ക്കോ​ട് സൗ​ത്ത് -9496441552, 9526521036, കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് -9946697949, ചോ​റോ​ട് -7025514505, അ​ഴി​യൂ​ര്‍ -7356056128, ഒ​ഞ്ചി​യം -9562573459, ത​ല​ക്കു​ള​ത്തൂ​ര്‍ -9400731500, കൊ​ടി​യ​ത്തൂ​ര്‍ -8943317305, ന​രി​ക്കു​നി -8281681289, രാ​മ​നാ​ട്ടു​ക​ര -9961004004, ഫ​റോ​ക്ക് -9747265293, ക​ക്കോ​ടി -9495348675, 7902834810, തി​രു​വ​ള്ളൂ​ര്‍ -7012733780, 9061338064, 7034408641, തു​റ​യൂ​ര്‍ -9745066130, ക​ക്ക​ട്ടി​ല്‍ -9745764006, കാ​യ​ണ്ണ -9539614209, കു​ന്ദ​മം​ഗ​ലം -9946806290, ഏ​റാ​മ​ല -9747908836, കീ​ഴ​രി​യൂ​ര്‍ -9497449550, ച​ങ്ങ​രോ​ത്ത് -9061970596, കോ​ഴി​ക്കോ​ട് സെ​ന്‍ട്ര​ല്‍ -8129200288.

ഹ​രി​ത​ച​ട്ടം ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം

ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ. ​ആ​തി​ര അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്കി പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. സ​ദ്യ​ക്കും മ​റ്റു ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും വാ​ഴ​യി​ല​യോ സ്റ്റീ​ല്‍ പ്ലേ​റ്റു​ക​ളോ സ്റ്റീ​ല്‍ ഗ്ലാ​സു​ക​ളോ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ആ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ വേ​ര്‍തി​രി​ച്ച് ശേ​ഖ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും വേ​ണം. ഹ​രി​ത​ച​ട്ടം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാൻ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.

ഓ​ണ​പ്പൂ വി​പ​ണി സ​ജീ​വം; പൂക്കളമിട്ടോണം

കോ​ഴി​ക്കോ​ട്: അ​ത്തം പി​റ​ന്ന​തോ​ടെ നാ​ടാ​കെ പൂ​വി​ളി​യും ഉ​യ​ർ​ന്നി​രി​ക്കു​ന്നു. വി​വി​ധ ത​ര​ത്തി​ലും വ​ർ​ണ​ങ്ങ​ളി​ലു​മു​ള്ള പൂ​ക്ക​ളാ​ൽ ഓ​ണ​പ്പൂ വി​പ​ണി സ​ജീ​വ​മാ​യി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പൂ ​വി​പ​ണി പാ​ള​യം മാ​ർ​ക്ക​റ്റ് ആ​ണ്. പാ​ള​യം ത​ളി റോ​ഡി​ലെ മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തെ​രു​വ് ഉ​ൾ​പ്പെ​ടെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൂ​ക്ക​ളു​ടെ വ്യാ​പാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള മൊ​ത്ത വി​ൽ​പ​ന​യും ഇ​വി​ടെ സ​ജീ​വ​മാ​ണ്. മി​ഠാ​യി​ത്തെ​രു​വി​ലാ​ക​ട്ടെ ഓ​ണം വ​സ്ത്ര വി​പ​ണി​ക്കൊ​പ്പം താ​ൽ​ക്കാ​ലി​ക പൂ​ക്ക​ട​ക​ളും നി​ര​ന്നി​രി​ക്കു​ന്നു. പ​തി​വു​പോ​ലെ ത​ന്നെ മ​ല​യാ​ളി​യു​ടെ പൂ​ക്ക​ളം ക​ള​റാ​ക്കാ​ൻ അ​തി​ർ​ത്തി ക​ട​ന്നാ​ണ് പൂ​ക്ക​ൾ എ​ത്തു​ന്ന​ത്. പ്ര​ധാ​ന​മാ​യും ബം​ഗ​ളൂ​രു, ഗു​ണ്ട​ൽ​പേ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്. വി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ൽ​പം കൂ​ടു​ത​ലാ​ണ്. പൂ​ക്ക​ള​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത പ​ല പൂ​ക്ക​ളു​ടെ​യും വി​ല സാ​ധാ​ര​ണ​ക്കാ​രു​ടെ കീ​ശ കാ​ലി​യാ​ക്കു​ന്ന​താ​ണ്.

ഓ​റ​ഞ്ച് ചെ​ണ്ടു​മ​ല്ലി മൊ​ത്ത​വി​ല 60 രൂ​പ​ക്കും ചെ​റു​കി​ട​വി​ല 100 രൂ​പ​ക്കു​മാ​ണ് വി​ൽ​പ​ന. മ​ഞ്ഞ ചെ​ണ്ടു​മ​ല്ലി​ക്ക് വി​ല കൂ​ടും. ഹോ​ൾ​സെ​യി​ൽ 80, റീ​ട്ടെ​യി​ൽ 120. ഗു​ണ്ടു​മ​ല്ലി​ക്ക് 100 - 120, റെ​ഡ് റോ​സ് അ​ല്ലെ​ങ്കി​ൽ ചി​ല്ലി റോ​സി​ന് 280-300, ജ​മ​ന്തി പ്യു​വ​ർ വൈ​റ്റി​ന് 300 - 350 എ​ന്നി​ങ്ങ​നെ പോ​കു​ന്നു വി​ല വി​വ​രം. അ​ര​ളി​യാ​ണ് ഇ​ത്ത​വ​ണ വി​പ​ണി​യി​ലെ താ​രം. വി​ല 600 രൂ​പ വ​രെ എ​ത്തും. വി​ല ഇ​ങ്ങി​നെ​യാ​ണെ​ങ്കി​ലും ഓ​ണ​പ്പൂ വി​പ​ണി സ​ജീ​വ​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും മ​റ്റും ഓ​ണാ​ഘോ​ഷ​ങ്ങ​ളും പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ക്കു​ന്ന​തോ​ടെ പൂ​ക്ക​ൾ​ക്ക് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ക​യും വി​ല വീ​ണ്ടും കു​തി​ക്കു​ക​യും ചെ​യ്യു​മെ​ന്നു​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onammarketCitycountryKozhikode News
News Summary - Onam Arrives; City and Country Awaken
Next Story