പൊന്നോണം ഒരുദിനം അകലെ; ഇന്ന് ഉത്രാടപ്പാച്ചിൽ
text_fieldsപൊന്നോണം ഒരുദിനം മാത്രം അകലെനിൽക്കെ, ഇന്ന് ഉത്രാടപ്പാച്ചിൽ. കോവിഡ് പ്രതിസന്ധിക്കിടെയും നാടും നഗരവും മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. രാവിലെ മുതൽ തന്നെ നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കോവിഡ് ഭീതി ഓണപ്പാച്ചിലിെൻറ വേഗം അൽപം കുറച്ചിട്ടുണ്ടെങ്കിലും വിപണി ഓണത്തിരക്കിലാണ്. നഗരങ്ങളെല്ലാം തിരക്കിലാണ്. വസ്ത്രശാലകളിലും ജ്വല്ലറികളിലുമായിരുന്നു കൂടുതൽ പേരെത്തിയത്.ഉപഭോക്താക്കളെ നിയന്ത്രിക്കാൻ കടകളിൽ ടോക്കൺ അടക്കം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പതിവിന് വിപരീതമായി സ്ഥാപനങ്ങളിലും ഓഫിസുകളിലും അത്തപൂക്കളത്തിെൻറ എണ്ണം കുറഞ്ഞത് പൂവിപണിയെ സാരമായി ബാധിച്ചു. അത്തപ്പുക്കള മത്സരങ്ങൾ ഇല്ലാത്തതും കച്ചവടക്കാർക്ക് തിരിച്ചടിയായി. ഇത്തവണ വലിയ തോതിൽ കച്ചവടക്കാരും രംഗത്തുണ്ടായിരുന്നില്ല.
ജില്ലയിൽ മിക്ക സ്ഥലങ്ങളിലും പായസമേളകളും തുടങ്ങി. ബേക്കറികളിലും ഹോട്ടലുകളിലും പായസം വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. തിരുവോണദിനത്തിൽ കൂടുതൽ കച്ചവടം പ്രതീക്ഷിക്കുന്നുമുണ്ട്. പാലട പ്രഥമൻ തന്നെയാണ് പായസത്തിൽ പ്രിയങ്കരം. തൊട്ടുപിന്നിൽ അടപ്രഥമനുണ്ട്. പരിപ്പ് പായസം, പാൽപായസം തുടങ്ങിയവയുമുണ്ട്. ലിറ്ററിന് 200 രൂപ മുതൽ പായസം ലഭ്യമാണ്. ഒാണസദ്യ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളുമായി ഹോട്ടലുകളും കേറ്ററിങ് യൂനിറ്റുകളും തയാറായിട്ടുണ്ട്. 300 രൂപ മുതലാണു വില. ഉപ്പു മുതൽ വാഴയില വരെ ഇതിൽപെടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ബുക്കിങ് വർധിച്ചിട്ടുണ്ട്. തിരുേവാണദിവസത്തേക്കാണ് കൂടുതൽ ബുക്കിങും. തുണിക്കടകളിലും തിരക്കുണ്ട്. കുട്ടികളുെട വസ്ത്രങ്ങൾ തേടിയാണ് കൂടുതൽ പേരുമെത്തുന്നത്.
ആഘോഷം വേണം; ജാഗ്രതയും
കോവിഡ് സാഹചര്യത്തിൽ ആഘോഷത്തിരക്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്. ഓണത്തിരക്കില് മുന്നറിയിപ്പുകൾ അവഗണിച്ചാൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

