ഓണക്കിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാക്കാനാവില്ല
text_fieldsതിരുവനന്തപുരം: ഓണക്കിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാവില്ല. ചില ഉല്പന്നങ്ങളുടെ കുറവ് മൂലം കിറ്റുകള്‍ പൂര്‍ണമായും തയാറാക്കാൻ സപ്ലൈകോക്ക് കഴിയാതിരുന്നതാണ് കാരണം. 16 ഇനം കിറ്റിലെ ചില ഉല്പന്നങ്ങള് പ്രതീക്ഷിച്ചത് പോലെ ലഭ്യമാക്കാനാവതെ പോയതിനാലാണ് കിറ്റ് തയാറാക്കാൻ കഴിയാതെ വന്നത്.ഏലക്ക, ശര്‍ക്കരവരട്ടി പോലുള്ളവയുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമായത്.
85 ലക്ഷം കിറ്റുകളാണ് ഈ ഓണക്കാലത്ത് വിതരണം ചെയ്യാനായി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതുവരെ 48 ലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഭക്ഷ്യക്കിറ്റ് ലഭിച്ചിട്ടുള്ളത്. ഇത് 60 ലക്ഷത്തിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.
മുഴുവന്‍ കിറ്റുകളും 16ാം തീയതിക്കകം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരും. 75 ശതമാനമെങ്കിലും തിരുവോണത്തിന് മുമ്പേ പൂര്‍ത്തിയാക്കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം.

